എന്‍ഡോസള്‍ഫാന്‍: അനിശ്ചിതകാല നിരാഹാര സമരം തുടരുന്നു
Feb 19, 2013, 18:00 IST
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ അനിശ്ചിതകാല നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ ആഭിമുഖ്യത്തില്‍ തിങ്കളാഴ്ച രാവിലെയാണ് കാസര്‍കോട്ട് അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയത്.
എന്‍ഡോസള്‍ഫാന്‍ ദുരന്തം ഭരണകൂട ഭീകരതയാണെന്ന് നിരാഹാര സമരത്തിന് അഭിവാദ്യമര്‍പിച്ച് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സി.ആര്‍. നീലകണ്ഠന്‍ പറഞ്ഞു. അതുകൊണ്ട് തന്നെ ദുരിത ബാധിതരുടെ അവകാശങ്ങള്‍ അനുവദിച്ചുകൊടുക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. ഉത്തരവാദിത്വത്തില്‍ നിന്ന് ഭരണകൂടം പിന്മാറുമ്പോള്‍ ഇരകള്‍ക്ക് പ്രത്യക്ഷ സമരങ്ങളല്ലാതെ മറ്റൊന്നും അവരുടെ മുന്നിലില്ലെന്ന് തെളിയിക്കുകയാണ് നിരാഹാര സമരമെന്നും സി.ആര്‍. ചൂണ്ടിക്കാട്ടി.
നാരായണന്‍ പേരിയ, സിദ്ദീഖ് പൂത്തപ്പലം, എന്‍. അമ്പാടി, അബ്ദുര്‍ റഹ്മാന്‍ തെരുവത്ത്, മാധവ, ബള്‍ക്കീസ്, മിസിരിയ എന്നിവര്‍ സംസാരിച്ചു. പി.ജെ. തോമസ് അധ്യക്ഷത വഹിച്ചു. പി. കൃഷ്ണന്‍ പുല്ലൂര്‍, സുഭാഷ് ചീമേനി എന്നിവരാണ് നിരാഹാര സമരം ചെയ്യുന്നത്.
Keywords : Kasaragod, Endosulfan, Kerala, Victims, Starvation, C.R. Neelakandan, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Sports News.