city-gold-ad-for-blogger

എന്‍ഡോസള്‍ഫാന്‍ പൂര്‍ണ്ണമായും നിരോധിച്ചിട്ടില്ല: വി എം സുധീരന്‍

ബോവിക്കാനം: (www.kasargodvartha.com 26.01.2019) എന്‍ഡോസള്‍ഫാന്‍ പൂര്‍ണ്ണമായും നിരോധിച്ചിട്ടില്ലെന്നും എന്‍ഡോസള്‍ഫാന്‍ കീടനാശിനി പുര്‍ണ്ണമായും നിരോധിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും വി എം സുധീരന്‍. പുഞ്ചിരി മുളിയാറിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികഘോഷത്തിന്റെ ഭാഗമായി നടത്തിയ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമര പോരാളികളുടെ സംഗമത്തിന്റ ഉദ്ഘാടനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചരമമടഞ്ഞ ടി സി മാധവ പണിക്കര്‍, കെ എസ് അബ്ദുല്ല, ശെല്‍വരാജ്, സുരേന്ദ്രന്‍ നിലേശ്വരം എന്നീ വീര സമര പോരാളികളെ സംഗമം അനുസ്മരിച്ചു. കെ ബി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു.

എന്‍ഡോസള്‍ഫാന്‍ പൂര്‍ണ്ണമായും നിരോധിച്ചിട്ടില്ല: വി എം സുധീരന്‍

ബി സി കുമാരന്‍, ഹസൈന്‍ നവാസ്, ശാഫി ബി കെ, ബി അഷ്‌റഫ്, ശരീഫ് കൊടവഞ്ചി, മസൂദ് ബോവിക്കാനം, മന്‍സൂര്‍ മല്ലത്ത്, സിദ്ദീഖ് ബോവിക്കാനം, മാധവന്‍ നമ്പ്യാര്‍, പ്രസാദ് മാസ്റ്റര്‍, ഹസൈന്‍ മാസ്റ്റര്‍, വേണു മാസ്റ്റര്‍, മൊയ്തു, ഹമീദ്, ഹനീഫ, കബീര്‍, ഉസ്മാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ജിസിസി പ്രസിഡന്റ് ബി കെ നിസാര്‍ സ്വാഗതവും നാഫി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Endosulfan is not completely banned: V M Sudheeran, Bovikanam, Kasaragod, news, Endosulfan, health, inauguration, Kerala.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia