എന്‍ഡോസള്‍ഫാന്‍: അനിശ്ചിത കാല നിരാഹാര സമരം തുടങ്ങി
Feb 18, 2013, 14:00 IST

നിരാഹാര സമരം പ്രമുഖ പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ ബി.ആര്‍.പി.ഭാസ്‌ക്കര്‍ ഉദ്ഘാടനം ചെയ്തു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നഷ്ടരിഹാരം നല്‍കുന്നതില്‍ സര്‍ക്കാര്‍ അനുഭാവപൂര്‍വമായ നിലപാട് സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സര്‍ക്കാറിന് കീഴിലുള്ള പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ വരുത്തിവെച്ച ദുരന്തമാണിത്. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് സംരക്ഷണം നല്‍കേണ്ട ഉത്തരവാദിത്വം ഭരണകൂടത്തിനാണ്. ഇക്കാര്യത്തില്‍ കൂടുതല്‍ പ്രയോജനകരമായ നടപടികളാണ് സര്‍ക്കാര്‍ ഇവര്‍ക്ക് വേണ്ടി ചെയ്യേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
പുനരധിവാസ പദ്ധതികള്‍ അഞ്ച് വര്‍ഷം നിര്‍ത്തിവെയ്ക്കാനുള്ള തീരുമാനം പിന്‍വലിക്കുക, അര്‍ഹരായ മുഴുവന്‍ രോഗികളെയും ലിസ്റ്റിലുള്‍പ്പെടുത്തുക, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കുക, ചികിത്സ സംവിധാനം ജില്ലയില്‍ തന്നെ ഏര്‍പ്പെടുത്തുക, നഷ്ടപരിഹാരത്തിനും, കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കുന്നതിനും ട്രിബ്യൂണല്‍ സ്ഥാപിക്കുക, കടങ്ങള്‍ എഴുതി തള്ളുക തുടങ്ങിയ ആവശ്യങ്ങളാണ് സമര സമിതി മുന്നോട്ടുവെച്ചിട്ടുള്ളത്.
അഡ്വ.ടി.ശോഭന അധ്യക്ഷത വഹിച്ചു. അമ്പലത്തറ കുഞ്ഞി കൃഷ്ണന്‍ സ്വഗതം പറഞ്ഞു. ഡോ.സുരേന്ദ്രനാഥ്, അംബികാസുതന്‍ മാങ്ങാട്, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, എം.അനന്ദന്‍ നമ്പ്യാര്‍, നജീബ് ഉളിയില്‍, പി.കെ.അബ്ദുല്ല, എ.കെ.സുരേന്ദ്രന്‍, വൈ.എം.എ.ജലീല്‍ ടി.വി.രാജേന്ദ്രന്‍, മധു എസ്.നായര്‍, തുടങ്ങിയവര്‍ സംസാരിച്ചു.
Keywords: Endosulfan, Indefinite hunger protest, Began, Kasaragod, Kerala, Malayalam news, Kerala, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News