എന്‍ഡോസള്‍ഫാന്‍: അമ്മമാരുടെ അനിശ്ചിതകാല നിരാഹാരം ജൂണ്‍ 16 മുതല്‍
Jun 9, 2012, 16:42 IST
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ജൂണ്‍ 11ന് ആരംഭിക്കാനിരുന്ന അനിശ്ചിതകാല നിരാഹാരസമരം ജൂണ്‍ 16 ലേക്ക് മാറ്റിയതായി എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയമുന്നണി അറിയിച്ചു. ജൂണ്‍ 11ന് ജില്ലാ കലക്ടറുടെ ചേംബറിലും 12ന് മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിലും ചര്‍ച്ചനടക്കുന്നതു കൊണ്ടാണ് നിരാഹാരം മാറ്റിവെച്ചത്.
യോഗത്തില്‍ ഡോ. അംബികാസുതന്‍ മാങ്ങാട് അദ്ധ്യക്ഷം വഹിച്ചു. 51ാം ദിവസത്തെ സത്യാഗ്രഹം പ്രശസ്ത കഥാകാരനും തിരക്കഥാകൃത്തുമായ സന്തോഷ് ഏച്ചിക്കാനം ഉദ്ഘാടനം ചെയ്തു. അംബികാസുതന്‍ മാങ്ങാട്, രാധാകൃഷ്ണന്‍ പെരുമ്പള, വി.വി പ്രഭാകരന്‍, കെ.ബി മുഹമ്മദ് കുഞ്ഞി, മധു എസ് നായര്‍, എം. സുല്‍ഫാത്ത്, കെ.എച്ച് മുഹമ്മദ്, വി.കെ വിനയന്‍, കെ. നസീറ എന്നിവര്‍ സംസാരിച്ചു. പി.കൃഷ്ണന്‍ സ്വാഗതവും പവിത്രന്‍ തോയമ്മല്‍ നന്ദിയും പറഞ്ഞു.

Keywords: Kasaragod, Endosulfan, Hunger strike.