നിരാഹാരമിരിക്കുന്നവര്‍ അവശരായി; കണ്ടിട്ടും കാണാതെ അധികൃതര്‍
Feb 23, 2013, 22:07 IST
![]() |
അനിശ്ചിതകാല നിരാഹാരസമര പന്തലില്‍ സി.പി.എം. ജില്ലാ സെക്രട്ടറി കെ.പി. സതീഷ് ചന്ദ്രന്‍ സംസാരിക്കുന്നു |
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ ഒപ്പുമരച്ചുവട്ടില്‍ ആരംഭിച്ച അനിശ്ചിതകാല നിരാഹാരസമരം ശനിയാഴ്ച ആറാംദിവസം പിന്നിട്ടു. നിരാഹാരം അനുഷ്ഠിക്കുന്ന പി. കൃഷ്ണന്‍ പുല്ലൂരിന്റെയും സുഭാഷ് ചീമേനിയുടെയും ആരോഗ്യനില വഷളായി.
എന്നിട്ടും ഇവരെ ആശുപത്രിയിലേക്ക് മാറ്റാനോ സമരം ഒത്തുതീര്‍പ്പാക്കാനോ അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായില്ല. ഇതില്‍ പീഡിത മുന്നണി പ്രതിഷേധിച്ചു. സര്‍ക്കാര്‍ അനങ്ങാപാറ നയം തുടരുകയാണെങ്കില്‍ കടുത്ത സമരമാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതരാകുമെന്ന് മുന്നണി മുന്നറിയിപ്പ് നല്‍കി.
അധികൃതരുടെ നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ച് അമ്മമാരുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനം നടത്തി. സി.വി. നളിനി, മാധവി, സജിത, മിസ്‌രിയ, ബല്‍ക്കീസ് നേതൃത്വം നല്‍കി. ആറാംദിവസത്തെ സമരം സി.പി.എം. ജില്ലാ സെക്രട്ടറി കെ.പി. സതീഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സമരത്തിന് പാര്‍ട്ടിയുടെ എല്ലാ പിന്തുണയും അദ്ദേഹം പ്രഖ്യാപിച്ചു. സമരം മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും ഏറ്റെടുത്ത് ബഹുജന പ്രക്ഷോഭമാക്കി മാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അഡ്വ. ടി.വി. രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ. സി.എച്ച്. കുഞ്ഞമ്പു, ഡോ. ഡി. സുരേന്ദ്ര നാഥ്, എം. അനന്തന്‍ നമ്പ്യാര്‍ എന്നിവര്‍ പ്രസംഗിച്ചു. ടി. ശോഭന സ്വാഗതവും പവിത്രന്‍ തോയമ്മല്‍ നന്ദിയും പറഞ്ഞു.
![]() |
എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ അധികൃതരുടെ നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ച് അമ്മമാരുടെ നേതൃത്വത്തില്‍ നടത്തിയ പ്രകടനം |
Keywords: Strike, Endosulfan Peeditha Janakeeya Munnani, Kasaragod, Kerala, C.P.M. District Secretary K.P. Satheesh Chandran, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.