സ്‌നേഹം നിറച്ച പൊതിയുമായി കോഴിക്കോട്ടുനിന്നും അവരെത്തി; ദുരിത ബാധിതര്‍ക്ക് സാന്ത്വനവുമായി
Dec 21, 2012, 18:09 IST
കാസര്‍കോട്: മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ ദുരിതബാധിതര്‍ക്ക് സാന്ത്വനവുമായി കോഴിക്കോട്ടുനിന്നും ഒരുകൂട്ടം വിദ്യാര്‍ത്ഥികളും അധ്യാപകരുമെത്തി. കോഴിക്കോട്ടെ ഇസ്ലാമിക് കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് ബി.എഡ് എജുക്കേഷന്‍ സെന്ററിലെ എണ്‍പതോളം വിദ്യാര്‍ത്ഥികളും 10 അധ്യാപകരുമടങ്ങുന്ന സംഘമാണ് മൊഗ്രാല്‍ പുത്തൂരിലെത്തിയത്.
പ്രത്യേക ബസിലെത്തിയ സംഘം ദുരിതബാധിതരായ കുടുംബങ്ങളെ നേരിട്ട് സന്ദര്‍ശിച്ചാണ് ഭക്ഷ്യധാന്യ നല്‍കിയത്. കോളേജിലെ സാന്ത്വമം പദ്ധതിയുടെ ഭാഗമായാണ് എണ്‍പത് കുടുംബങ്ങള്‍ക്ക് കിറ്റ് നല്‍കിയത്. എട്ട് ക്വിന്റല്‍ അരിയും അഞ്ച് ക്വിന്റല്‍ പഞ്ചസാരയും ഉള്‍പ്പെടെയുള്ളതാണ് കിറ്റിനായി ഉപയോഗിച്ചത്. വിദ്യാഭ്യാസ പുരോഗതി ലക്ഷ്യം വെച്ച് ദുരിതബാധിതര്‍ക്ക് പഠന സാമഗ്രികള്‍ നല്‍കുമെന്നും സംഘം അറിയിച്ചു.
മൊഗ്രാല്‍ പുത്തൂര്‍ ഗവ:ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ഗ്രാമപഞ്ചായത്ത് ഓഫീസ് എന്നിവയും സംഘം സന്ദര്‍ശിച്ചു. ദുരിതബാധിതര്‍ക്കുള്ള കിറ്റ് വിതരണം പഞ്ചായത്ത് പ്രസിഡന്റ് നജ്മ അബ്ദുല്‍ ഖാദര്‍ നിര്‍വവഹിച്ചു. വൈസ് പ്രസിഡന്റ് ഗഫൂര്‍ ചേരങ്കൈ അധ്യക്ഷത വഹിച്ചു. എസ്.എം.റഫീഖ് ഹാജി, ഉസ്മാന്‍ കല്ലങ്കൈ, സി.രാമകൃഷ്ണന്‍ മാസ്റ്റര്‍, പ്രിന്‍സിപ്പാള്‍ മാര്‍ട്ടിന്‍ വിക്ടര്‍, സ്റ്റാഫ് അഡൈ്വസര്‍ അസീല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മാഹിന്‍ കുന്നില്‍, കോളേജ് ചെയര്‍മാന്‍ നൗഫല്‍ നന്ദിയും പറഞ്ഞു.

Keywords: Kasaragod, Endosulfan, Victims, Student, Teacher, Visit, Kozhikode, Mogral Puthur, Kerala, Malayalam news