എന്‍ഡോസള്‍ഫാന്‍ അര്‍ഹരായ എല്ലാവര്‍ക്കും ആനുകൂല്യങ്ങള്‍ നല്‍കും: മന്ത്രി മുനീര്‍
Apr 5, 2013, 17:44 IST
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ എല്ലാ ആളുകള്‍ക്കും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ അനുവദിക്കുമെന്ന് പഞ്ചായത്ത്,സാമൂഹ്യനീതി വകുപ്പ് മന്ത്രി എം.കെ.മുനീര്‍ പറഞ്ഞു. ബോവിക്കാനത്ത് നബാര്‍ഡ് പദ്ധതികളുടെ ജില്ലാതല പ്രവൃത്തി ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.
ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശ സര്‍ക്കാര്‍ നിരാകരിക്കില്ല. കാറ്റഗറി തീരുമാനിക്കാന്‍ വിദഗ്ധ ഡോക്ടര്‍മാരുള്‍പ്പെട്ട സമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് മന്ത്രി എം.കെ.മുനീര്‍ പറഞ്ഞു.
നബാര്‍ഡിന്റെ 200 കോടി രൂപയുടെ സാമ്പത്തികസഹായം ചരിത്രത്തില്‍ ആദ്യമായാണ് ഒരു ജില്ലയ്ക്ക്
മാത്രമായി ലഭിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ പതിനഞ്ചു ശതമാനം വിഹിതം നല്‍കും. നബാര്‍ഡിന്റെ 85 ശതമാനം വായ്പ തിരിച്ചടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.
11 പഞ്ചായത്തുകള്‍ക്ക് പുറത്തുളള എന്‍ഡോസള്‍ഫാന്‍ ബാധിതരെ കണ്ടെത്താന്‍ പ്രത്യേക മെഡിക്കല്‍ ക്യാമ്പ് നടത്തും. നബാര്‍ഡ് പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് മുഴുവന്‍ പ്രോജക്ടുകള്‍ക്കും 15 ദിവസത്തിനകം അംഗീകാരം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

Keywords: Minister M.K.Muneer, Endosulfan victims, Nabard, Inauguration, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News