city-gold-ad-for-blogger

സഹായങ്ങള്‍ വിവരിക്കുന്ന സര്‍ക്കാര്‍ പരസ്യത്തില്‍ സഹായം കിട്ടാത്ത കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ഫോട്ടോ; വിവാദം കൊഴുക്കുന്നു

കാസര്‍കോട്: (www.kasargodvartha.com 27.01.2016) എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള സഹായങ്ങള്‍ വിവരിക്കുന്ന സര്‍ക്കാര്‍ പരസ്യത്തില്‍ ഇതുവരെ സര്‍ക്കാറിന്റെ യാതൊരു സഹായവും കിട്ടാത്ത കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ഫോട്ടോകള്‍ ഉള്‍പ്പെടുത്തിയത് വിവാദമാകുന്നു.

ജനുവരി 26ന് പ്രമുഖ മലയാളപത്രങ്ങളിലടക്കം പ്രസിദ്ധീകരിച്ച 'ഇവരുടെ സംരക്ഷണം നമ്മുടെ കടമ' എന്ന തലവാചകത്തിലുള്ള സര്‍ക്കാര്‍ പരസ്യത്തില്‍ എന്‍ഡോസള്‍ഫാന്‍ ഇരകളായ മധൂര്‍ പഞ്ചായത്തിലെ ഷംന, ആസിഫ് എന്നീ കുട്ടികളുടെ ഫോട്ടോകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഈ കുട്ടികള്‍ സര്‍ക്കാറിന്റെ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ലിസ്റ്റില്‍ നിന്നും പുറത്താണെന്നും ഇതുവരെ ഇവര്‍ക്ക് സര്‍ക്കാറില്‍ നിന്ന് യാതൊരു സഹായവും കിട്ടിയിട്ടില്ലെന്നും എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പ്രവര്‍ത്തകര്‍ ആരോപിച്ചു.

കാസര്‍കോട്ടും തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നിലും എന്‍ഡോസള്‍ഫാന്‍ ദുരുതബാധിതരുടെ അമ്മമാര്‍ നടത്തുന്ന സര്‍ക്കാരിനെതിരായ സമരത്തില്‍ ഈ കുട്ടികളും പങ്കെടുത്തിരുന്നു. ബദിയടുക്കയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതമേഖലയിലാണ് ഈ കുട്ടികള്‍ ജനിച്ചത്. പിന്നീട് മധൂര്‍ പഞ്ചായത്തിലേക്ക് കുടുംബം താമസം മാറ്റുകയായിരുന്നു. ഇപ്പോള്‍ എന്‍ഡോസള്‍ഫാന്‍ ദുരിതമേഖലയില്‍ താമസിക്കുന്നില്ലെന്ന കാരണം പറഞ്ഞാണ് സര്‍ക്കാര്‍ മെഡിക്കല്‍ ക്യാമ്പുകളില്‍ പങ്കെടുത്തിട്ടും ഈ കുട്ടികളെ ഒഴിവാക്കിയത്.

ഷംനയ്ക്ക് അരയ്ക്കുതാഴെ ചലനശേഷിയില്ല. ആസിഫിന്റേത് എല്ലുപൊടിയുന്ന അസുഖമാണ്. കുട്ടികളുടെ ചികില്‍സയ്ക്കായി രക്ഷിതാക്കള്‍ 25 ലക്ഷത്തോളം രൂപ ചിലവിട്ടു കഴിഞ്ഞു. തങ്ങളുടെ അനുവാദമില്ലാതെയാണ് കുട്ടികളുടെ ഫോട്ടോ സര്‍ക്കാര്‍ പരസ്യത്തില്‍ ചേര്‍ത്തതെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു.
സഹായങ്ങള്‍ വിവരിക്കുന്ന സര്‍ക്കാര്‍ പരസ്യത്തില്‍ സഹായം കിട്ടാത്ത കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ഫോട്ടോ; വിവാദം കൊഴുക്കുന്നു

Keywords:  Endosulfan, Kasaragod, Photo, Childrens, Badiyadukka, Madhur, Panchayath, Controversery.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia