എന്‍ഡോസള്‍ഫാന്‍: അനിശ്ചിതകാല സത്യാഗ്രഹത്തിന് ജനപിന്തുണയേറി
Apr 21, 2012, 15:49 IST
ശനിയാഴ്ച രണ്ടാം ദിവസത്തെ സത്യാഗ്രഹം പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് കെ. വിനോദ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. നാരായണന്‍ പേരിയ, ഡി. വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി സിജി മാത്യു, പള്ളിക്കര ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അജയന്‍ പനയാല്‍, സണ്ണി പൈകട(പ്ലാച്ചിമട ഐക്യദാര്‍ഢ്യസമിതി), ജയന്‍ നീലേശ്വരം(യുവകലാ സമിതി), ഇ. കൃഷ്ണ്‍, ടി. കുമാരന്‍, പി. ജെ തോമസ് എന്നിവര്‍ സംസാരിച്ചു.
സമരസമിതി ചെയര്‍മാന്‍ എം. കെ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ സ്വാഗതവും ഹമീദ് സീസണ്‍ നന്ദിയും പറഞ്ഞു. ഞായറാഴ്ച കയ്യൂര്‍-ചീമേനി പഞ്ചായത്തിലെ എന്‍ഡോസള്‍ഫാന്‍ പീഡിതജനകീയ മുന്നണി പ്രവര്‍ത്തകര്‍ സത്യാഗ്രഹം അനുഷ്ടിക്കും.
Keywords: Endosulfan, Endosulfan-victim, Kasaragod