Endosulfan | എൻഡോസൾഫാൻ: ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്ന് ടി പി പത്മനാഭൻ
May 29, 2024, 01:22 IST
'ചർച്ച നടത്താൻ തയ്യാറാവത്തതിൻ്റെ കാരണം സർക്കാർ വ്യക്തമാക്കണം'
കാസർകോട്: (KasaragodVartha) ജനാധിപത്യപരമായ സമരങ്ങളെ കേൾക്കാൻ തയ്യാറാവാത്ത സന്ദർഭങ്ങളിൽ ജനങ്ങൾ അക്രമോത്സുകരായി മാറിയാൽ അതിനെ കുറ്റം പറയാൻ പറ്റുമോ എന്ന് പരിസ്ഥിതി പ്രവർത്തകൻ ടി പി പത്മനാഭൻ. കാസർകോട്ടെ എൻഡോസൾഫാൻ ദുരിത ബാധിതർ നടത്തുന്ന സമരം നാല് മാസം തികയുന്ന ദിവസത്തെ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാസങ്ങൾ കഴിഞ്ഞിട്ടും ചർച്ച നടത്താൻ തയ്യാറാവത്തതിൻ്റെ കാരണം സർക്കാർ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കെ ഇ കരുണാകരൻ അധ്യക്ഷത വഹിച്ചു. സുസ്മിതചന്ദ്രൻ, പി.പി രാജൻ, അത്തായി ബാലൻ, സി ദിവാകരൻ, ഹരിദാസൻ, രാമകൃഷ്ണൻ മോനാച്ച സംസാരിച്ചു. അമ്പത്തറ കുഞ്ഞികൃഷ്ണൻ സ്വാഗതവും പി ഷൈനി നന്ദിയും പറഞ്ഞു.