city-gold-ad-for-blogger

എന്‍ഡോസള്‍ഫാന്‍ കടബാധ്യത: റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം - മന്ത്രി കെ.പി. മോഹനന്‍

കാസര്‍കോട്: (www.kasargodvartha.com 19.12.2014) ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍  ബാധിതരായവരുടെ  കടബാധ്യതകളെ ക്കുറിച്ച് കമേഴ്‌സ്യല്‍ ബാങ്കുകളും സഹകരണ ബാങ്കുകളും  ഒരാഴ്ചയ്ക്കകം  എന്‍ഡോസള്‍ഫാന്‍ സെല്ലിനു സമഗ്രമായ റിപ്പോര്‍ട്ട്  സമര്‍പ്പിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി കെ.പി മോഹനന്‍ അറിയിച്ചു.

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എന്‍ഡോസള്‍ഫാന്‍  സെല്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകായിരുന്നു അദ്ദേഹം. കടബാധ്യതയുളള 2062 പേരാണ്  വായ്പ എഴുതിതളളണമെന്ന്  അഭ്യര്‍ത്ഥിച്ച് അപേക്ഷ സമര്‍പ്പിച്ചിട്ടുളളത്.  ഇതില്‍ എന്‍ഡോസള്‍ഫാന്‍ നേരിട്ട്  തളിച്ച 11 പഞ്ചായത്തുകളിലെ  1853 പേരും മറ്റു പഞ്ചായത്തുകളിലെ 209 പേരും ഉള്‍പ്പെടും.  കമേഴ്‌സ്യല്‍ ബാങ്കുകളിലെ  റിപ്പോര്‍ട്ട്  ലീഡ് ജില്ലാ ചീഫ് മാനേജര്‍  മുഖേനയും സഹകരണ  ബാങ്കുകളിലെ റിപ്പോര്‍ട്ട് സഹകരണ ജോയിന്റ് രജിസ്ട്രാര്‍ മുഖേനയുമാണ്  ലഭ്യമാക്കുക. ഇതില്‍ 50000 രൂപ വരെ രണ്ട് ലക്ഷം രൂപ വരെ, മൂന്ന് ലക്ഷം രൂപ വരെ വായ്പ എഴുതി തളളാന്‍  അര്‍ഹതയുളളവരുടെ ലിസ്റ്റും റിപ്പോര്‍ട്ടും തയ്യാറാക്കും.

എന്‍ഡോസള്‍ഫാന്‍ നേരിട്ട് തളിച്ച  11 പഞ്ചായത്തുകളില്‍  നിന്നും പുറത്തുളള പ്രദേശത്തെ 441 പേര്‍   ദുരിതാശ്വാസ സഹായത്തിനായി അപേക്ഷ നല്‍കിയിരുന്നു. ഇതില്‍ 189 പേര്‍ക്ക് മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശ പ്രകാരമുളള  1.5 ലക്ഷം  രൂപ വീതം  അനുവദിച്ചിട്ടുണ്ട്. 13 പേര്‍ക്ക്  കാറ്റഗറി മാറ്റി സാമ്പത്തിക ആനുകൂല്യം നല്‍കി.  കൂടാതെ 52 പേര്‍ക്ക് കൂടി  വിവിധ ആനുകൂല്യം നല്‍കിയിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍  ദുരിത ബാധിതര്‍ക്ക്  നല്‍കി വരുന്ന പെന്‍ഷന്‍ 2000 രൂപയില്‍ നിന്നും 2200 രൂപയായും 1000 രൂപയില്‍ നിന്നും 1200 രൂപയായും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

എന്‍ഡോസള്‍ഫാന്‍  ബാധിച്ചവരുടെ പ്രശ്‌നങ്ങളുടെ കുരുക്ക് അഴിക്കാനാണ്  സെല്‍ യോഗം ശ്രമിക്കുന്നത് ഇതിന് ഉദ്യോഗസ്ഥര്‍ക്കും പഞ്ചായത്ത്  ജനപ്രതിനിധികളും പരമാവധി സഹകരിക്കണമെന്ന്  മന്ത്രി മോഹനന്‍ നിര്‍ദ്ദേശിച്ചു. പഞ്ചായത്ത് പ്രതിനിധികള്‍ ഓരോ ആഴ്ചയിലും  ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തണം.  പോരായ്മകള്‍ തന്നെ നേരിട്ട് വിളിച്ചറിയിക്കണം  അദ്ദേഹം  പറഞ്ഞു. യോഗത്തില്‍  എംഎല്‍എ മാരായ  കെ കുഞ്ഞിരാമന്‍(ഉദുമ), പി.ബി അബ്ദുള്‍ റസാഖ്, ജില്ലാ കളക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
എന്‍ഡോസള്‍ഫാന്‍ കടബാധ്യത: റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം - മന്ത്രി കെ.പി. മോഹനന്‍

എന്‍ഡോസള്‍ഫാന്‍ പുനരധിവാസം 116 പദ്ധതികള്‍ പൂര്‍ത്തീകരിച്ചു - കൃഷി മന്ത്രി

കാസര്‍കോട്:  ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ പുനരധിവാസ പദ്ധതിക്കായി ഏറ്റെടുത്ത 236 പ്രവൃത്തികളില്‍ 116 എണ്ണത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചതായി എന്‍ഡോസള്‍ഫാന്‍ പുനരധിവാസ സെല്‍ ചെയര്‍മാനും ജില്ലയുടെ ചുമതലയുളള മന്ത്രിയുമായ കെ.പി മോഹനന്‍ അറിയിച്ചു.

കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സെല്‍ സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകായിരുന്നു അദ്ദേഹം. നബാര്‍ഡിന്റെ ആര്‍െഎഡിഎഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പ്രവൃത്തികള്‍ നടപ്പാക്കുന്നത്. പ്രവൃത്തി നടപ്പാക്കി വരുന്ന 50 പദ്ധതികള്‍ ഉടന്‍ തന്നെ പൂര്‍ത്തീകരിക്കും. 53 പുതിയ പദ്ധതികള്‍ ഉടന്‍ ഏറ്റെടുത്തു നടപ്പാക്കും.

സാങ്കേതിക കാരണം മൂലം നടപ്പാക്കാന്‍ ബുദ്ധിമുട്ടുളള 17 പദ്ധതികള്‍ക്ക് കൂടുതല്‍ ഫണ്ട് അനുവദിച്ച് നടപ്പാക്കും. 18 പദ്ധതികളുടെ ടെണ്ടറുകള്‍ക്ക് നടപടികള്‍ സ്വീകരിച്ചു വരുന്നു. ഒരാഴ്ചയ്ക്കകം പ്രവൃത്തിയുടെ അഗ്രിമെന്റ് നടക്കും. സ്രോതസ്സ് കുറവുളള കുടിവെളള പദ്ധതികള്‍ കൂടുതല്‍ ജലലഭ്യതയുളള പ്രദേശത്ത് മാറ്റി സ്ഥാപിക്കും. കാറഡുക്ക പഞ്ചായത്തില്‍ മൂന്നിടങ്ങളില്‍ കുടിവെളളം ലഭ്യമാക്കുന്ന പദ്ധതിയുടെ സ്രോതസ്സ് കുറവായതിനാല്‍ പുഴയോരത്ത് സ്രോതസ്സ് കണ്ടെത്തി കൂടുതല്‍ സ്ഥലങ്ങളിലേക്ക് വെളളം എത്തിക്കുന്നതിനുളള പദ്ധതി നടപ്പിലാക്കും. ആര്‍.െഎഡിഎഫ് പദ്ധതികള്‍ക്ക് 15.40 കോടി രൂപയാണ് രണ്ട് ഘട്ടങ്ങളിലായി അനുവദിച്ചത്.

ടെണ്ടര്‍ തുക അംഗീകരിച്ച 13 പദ്ധതികള്‍ കൂടി നടപ്പാക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. കുടിവെളള വിതരണം, ബഡ്‌സ് സ്‌കൂള്‍, ആസ്പത്രി കെട്ടിടങ്ങള്‍ തുടങ്ങിയ പദ്ധതികളാണ് ആര്‍െഎഡിഎഫ് സഹായത്തോടെ നടപ്പാക്കി വരുന്നത്. അഞ്ച് ബഡ്‌സ് സ്‌കൂള്‍ നിര്‍മ്മാണത്തിന്റെ ടെണ്ടര്‍ ചെയ്തു കഴിഞ്ഞു. മുളിയാര്‍ സിഎച്ച്‌സി ക്ക് 2.1 കോടി രൂപ ചെലവില്‍ ഒ.പി ബ്ലോക്കും സ്റ്റാഫ് ക്വാട്ടേഴ്‌സും നിര്‍മ്മിക്കും . ഇതിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്. തൃക്കരിപ്പൂരിലെ പഴയ സിഎച്ച്‌സി കേന്ദ്രം പൊളിച്ച് മാറ്റി അവിടെ പുതിയ കെട്ടിടം പണിയും. കെട്ടിടം പൊളിച്ചു മാറ്റാന്‍ സര്‍ക്കാറിന്റെ അനുമതി തേടിയിട്ടുണ്ട്. ചെറുവത്തൂരിലെ 30 വര്‍ഷം പഴക്കമുളള സിഎച്ച്‌സി കെട്ടിടത്തിന്റെ മുകള്‍ നില നിര്‍മ്മാണം അസാധ്യമാണെന്നതിനാല്‍ കെട്ടിടം പൊളിച്ചു പുതുതായി കെട്ടിടം നിര്‍മ്മിക്കാന്‍ നടപടി സ്വീകരിക്കാനും മന്ത്രി നിര്‍ദ്ദേശിച്ചു. എന്‍ഡോസള്‍ഫാന്‍ ബാധിത പ്രദേശത്തെ രോഗികളുടെ ചികിത്സക്കായി ആംബുലന്‍സ് വാങ്ങുന്ന നടപടി ത്വരിതപ്പെടുത്തും. എന്‍ഡോസള്‍ഫാന്‍ പീഡിത മുന്നണി സംഘടനയിലെ ഒരു പ്രതിനിധിയെ സെല്ലില്‍ ഉള്‍പ്പെടുത്താന്‍ യോഗം തീരുമാനിച്ചു. എന്‍ഡോള്‍ഫാന്‍ മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്ന എന്‍ആര്‍എച്ച്എം മുഖേന നിയമനം ലഭിച്ച ഫീല്‍ഡ് വര്‍ക്കര്‍മാരെ മാര്‍ച്ച് 31വരെ തുടരാന്‍ അനുവദിക്കണമെന്ന് യോഗം സര്‍ക്കാറിനോട് അഭ്യര്‍ത്ഥിച്ചു.

യോഗത്തില്‍ എംഎല്‍എ മാരായ കെ. കുഞ്ഞിരാമന്‍ (ഉദുമ), പി.ബി. അബ്ദുള്‍ റസാഖ്, ജില്ലാ കളക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍, സബ് കളക്ടര്‍ കെ. ജീവന്‍ബാബു, എന്‍ഡോള്‍ഫാന്‍ സെല്‍ ഡെപ്യൂട്ടി കളക്ടര്‍ എന്‍.പി ബാലകൃഷ്ണന്‍ നായര്‍, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.വി ഗോവിന്ദന്‍, നീലേശ്വരം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ വി. ഗൗരി, ഡോ. മുഹമ്മദ് അഷീല്‍, എന്‍ഡോസള്‍ഫാന്‍ ബാധിച്ച ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡണ്ട്മാര്‍ , സെല്ലിലെ മറ്റ് അംഗങ്ങള്‍ പങ്കെടുത്തു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Kasaragod, Kerala, Minister K.P. Mohanan,   Endosulfan,   Endosulfan debt: report will submit within 1 week - Minister K.P. Mohanan.


Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia