city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എന്‍ഡോസള്‍ഫാന്‍ ഇരകളുടെ സമരം ഒത്തുതീര്‍പ്പാക്കണം: സി പി എം

കാസര്‍കോട്: (www.kasargodvartha.com 29/01/2016) എന്‍ഡോസള്‍ഫാന്‍ ഇരകളുടെ സമരം ഒത്തുതീര്‍ക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് സി പി എം ജില്ലാ സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു. പിഞ്ചു കുട്ടികളടക്കമുള്ള ദുരിത ബാധിതരുടെ ജീവന്‍വെച്ചു പന്താടുകയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍. സെക്രട്ടറിയേറ്റ് പടിക്കല്‍ നീതിക്കായി നടത്തുന്ന സമരത്തിനെതിരെ സര്‍ക്കാര്‍ കള്ളപ്രചരണം നടത്തുകയാണ്.

2014 ജനുവരിയില്‍ നല്‍കിയ ഉറപ്പുകളൊന്നും പാലിക്കാത്ത സാഹചര്യത്തില്‍ ഗത്യന്തരമില്ലാതെയാണു ദുരിത ബാധിതര്‍ നിരാഹാരസമരം ആരംഭിച്ചത്. കടം എഴുതിതള്ളിയിട്ടില്ലെന്നു മാത്രമല്ല ജപ്തി നോട്ടീസുകള്‍ കൊണ്ട് പൊറുതിമുട്ടുകയാണ് കുടുംബങ്ങള്‍. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത നഷ്ടപരിഹാരം ഇതുവരെ പൂര്‍ണമായും വിതരണം ചെയ്തിട്ടില്ല.

എന്‍ഡോസള്‍ഫാന്‍ ഇരകളുടെ സമരം ഒത്തുതീര്‍പ്പാക്കണം: സി പി എംദുരിത ബാധിതരുടെ പട്ടിക അന്തിമമാക്കാനുള്ള മെഡിക്കല്‍ ക്യാമ്പുകള്‍ നടന്നിട്ടില്ല. പുനരധിവാസ കേന്ദ്രം കടലാസുകളില്‍ മാത്രമാണ്. ബഡ്‌സ് സ്‌കൂളുകളുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും നടപടി സ്വീകരിച്ചിട്ടില്ല. എല്‍.ഡി.എഫ് സര്‍ക്കാരാണു 2010ലെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ മുന്നിട്ടിറങ്ങിയതും ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയതും. എന്നാല്‍ പിന്നീട് വന്ന യു.ഡി.എഫ് സര്‍ക്കാര്‍ ചികിത്സാ - ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഒരിഞ്ചുപോലും മുന്നോട്ടു നീക്കിയിട്ടില്ല.

എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ക്ഷേമത്തിനും പുനരധിവാസത്തിനുമായി രൂപീകരിച്ച പ്രത്യേക സെല്ലിനെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അട്ടി മറിച്ചു. ഇനിയും ഇരകളുടെ സമരത്തെ അവഗണിക്കാനാണു സര്‍ക്കാര്‍ ശ്രമമെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളോടെ സമരം ഏറ്റെടുക്കാന്‍ സി. പി എം മുന്നിട്ടിറങ്ങുമെന്നും സെക്രട്ടറിയേറ്റ് വ്യക്തമാക്കി.

Keywords : CPM, Endosulfan, Strike, Protest, Kasaragod, Aid.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia