city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എന്‍ഡോസള്‍ഫാന്‍ ജാഗ്രതാ കണ്‍വെന്‍ഷന്‍ 19 ന്; ഉദ്ഘാടനം സുഗതകുമാരി

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 19 ന് രാവിലെ 10 മണിക്ക് കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് വേണ്ടി നടത്തുന്ന ജാഗ്രതാ കണ്‍വെന്‍ഷന്‍ കവയിത്രി സുഗതകുമാരി ഉദ്ഘാടനം ചെയ്യും. കണ്‍വെന്‍ഷനില്‍ പി.കരുണാകരന്‍ എം.പി, വി.എം.സുധീരന്‍, ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ, പി.എ.പൗരന്‍, ഡോ.ഡി. സുരേന്ദ്രനാഥ് എന്നിവരും അനിശ്ചിതകാല നിരാഹാര സമരത്തെ വിജയിപ്പിക്കാന്‍ സഹായിച്ച യുവജന, വിദ്യാര്‍ത്ഥി, സാമൂഹ്യ സാംസ്‌ക്കാരിക, പരിസ്ഥിതി, രാഷ്ട്രീയരംഗത്തെ നേതാക്കളും പ്രവര്‍ത്തകരും പങ്കെടുക്കും.

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ അവകാശങ്ങള്‍ക്കുവേണ്ടി യോജിച്ച പോരാട്ടത്തിനും സര്‍ക്കാര്‍ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ നിര്‍ബന്ധിക്കുന്നതിനും വേണ്ടിയുള്ള ജാഗ്രതാ സമിതി കണ്‍വെന്‍ഷനില്‍ രൂപീകരിക്കും. അര്‍ഹരായവരെ കണ്ടെത്തുന്നതിന് മെഡിക്കല്‍ ക്യാമ്പ് നടത്താന്‍ ഗവ.ഉത്തരവായെങ്കിലും അത് നടക്കാതെ പോകുന്നതില്‍ ജനങ്ങള്‍ക്ക് ആശങ്കയുണ്ട്. ഇത് ഉത്തരവാദപ്പെട്ടവരുടെ ശ്രദ്ധയില്‍പെട്ടിട്ടും വേണ്ടുന്ന നടപടികളെടുക്കുന്നില്ല. മതിയായ ചികിത്സ കിട്ടാതെ അമ്പലത്തറയിലെ സിനാന്‍ മരിച്ചത് ഇതിനുദാഹരണമാണ്.

പ്രഖ്യാപനങ്ങളും തീരുമാനങ്ങളും നടപ്പാക്കുന്നതിനെ നിരീക്ഷിക്കാനും നിര്‍ബന്ധിക്കാനുമുള്ള ജാഗ്രതാ സമിതികള്‍ പഞ്ചായത്ത് തോറും രൂപീകരിക്കാനാവശ്യമായ ക്രമീകരണങ്ങള്‍ കണ്‍വെന്‍ഷനില്‍ ഉണ്ടാകും. കാസര്‍കോടിന്റെ ജൈവപുനസ്ഥാപനത്തിനായുള്ള പദ്ധതികളും പുനരധിവാസം ശാസ്ത്രീയമായി നടപ്പാക്കുന്നതിനെ കുറിച്ചും കണ്‍വെന്‍ഷനില്‍ ചര്‍ച്ച ചെയ്യും.

വാര്‍ത്താസമ്മേളനത്തില്‍ ടി.ശോഭന, ഹമീദ് സീസണ്‍, സി.വി.നളിനി, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, രോഹിണി വി., സുഭാഷ് ചീമേനി, രവീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

എന്‍ഡോസള്‍ഫാന്‍ ജാഗ്രതാ കണ്‍വെന്‍ഷന്‍ 19 ന്; ഉദ്ഘാടനം സുഗതകുമാരി

Keywords:  Press Meet, Endosulfan, Municipal Conference Hall, Inauguration, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia