city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എന്‍ഡോസള്‍ഫാന്‍ കലക്‌ട്രേറ്റ് മാര്‍ച് 15ന്; ഉദ്ഘാടനം ബി.ആര്‍.പി. ഭാസ്‌ക്കര്‍

എന്‍ഡോസള്‍ഫാന്‍ കലക്‌ട്രേറ്റ് മാര്‍ച് 15ന്; ഉദ്ഘാടനം ബി.ആര്‍.പി. ഭാസ്‌ക്കര്‍
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസ പദ്ധതികള്‍ അഞ്ച് വര്‍ഷം കൊണ്ട് നിര്‍ത്തിവെക്കുമെന്ന സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ശുപാര്‍ശകള്‍ പൂര്‍ണമായും നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ 15ന് കലക്‌ട്രേറ്റ് മാര്‍ച് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മാര്‍ച് പ്രശസ്ത എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ ബി.ആര്‍.പി ഭാസ്‌ക്കര്‍ ഉദ്ഘാടനം ചെയ്യും.

കാസര്‍കോട് ഗവ. കോളജ് പരിസരത്ത് നിന്ന് രാവിലെ പത്ത് മണിക്ക് ആരംഭിക്കുന്ന മാര്‍ചില്‍ ജനപ്രതിനിധികളടക്കം പ്രമുഖ രാഷ്ട്രീയ സാംസ്‌ക്കാരിക സംഘടനാ നേതാക്കള്‍ സംബന്ധിക്കും. എന്‍ഡോസള്‍ഫാന്‍ മൂലമുണ്ടായ രോഗങ്ങളെക്കുറിച്ചും ദുരന്തങ്ങളെക്കുറിച്ചും ആധികാരിക പഠനങ്ങള്‍ നിലവിലുള്ളപ്പോള്‍ ഡോ. ശ്രീകുമാറിനെപോലുള്ള ശാസ്ത്രഞ്ജന്മാര്‍ വിഷക്കമ്പനികള്‍ക്ക് വേണ്ടി പേനയുന്തുകയാണെന്ന് അവര്‍ ആരോപിച്ചു. ദുരിതബാധിതര്‍ തന്നെ സമരത്തിനിറങ്ങിയത് ഭരണകൂടത്തെയും കുത്തക കമ്പനികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നവരെയും പ്രകോപിപ്പിച്ചിട്ടുണ്ടെന്നും അതുകൊണ്ടാണ് സാമാജ്യത്വ ഫണ്ടിന്റെ പേരില്‍ സാമൂഹ്യവിരുദ്ധ ശക്തികള്‍ രംഗത്തിറങ്ങിയിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.

എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ പ്രവര്‍ത്തനങ്ങള്‍ ജനാധിപത്യപരവും സുതാര്യവുമാണ്. ജനങ്ങളില്‍ നിന്ന് സമാഹരിക്കുന്ന സാമ്പത്തിക സഹായം കൊണ്ടാണ് മുന്നണിയുടെ പ്രവര്‍ത്തനങ്ങളും സമരങ്ങളും നടക്കുന്നത്. കള്ളക്കളികള്‍ പ്രചരിപ്പിച്ച്, ജീവിതം നശിച്ചവരുടെ അതിജീവന സമരത്തെ തകര്‍ക്കാന്‍ കഴിയില്ല- അവര്‍ പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ പ്രൊഫ: ടി.സി. മാധവപ്പണിക്കര്‍, നാരായണന്‍ പേരിയ, പി. മുരളീധരന്‍, അഡ്വ. ടി.വി. രാജേന്ദ്രന്‍, ടി. ശോഭന, എം. സുല്‍ഫത്ത്, വി. രോഹിണി, പി. കൃഷ്ണന്‍, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു.

Keywords:  Press Meet, Endosulfan, Inaguration, Govt. College, Collectorate, March, Kasaragod, Kerala. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia