city-gold-ad-for-blogger

എൻഡോസൾഫാൻ ദുരിതബാധിതരുടെ പുനരധിവാസം: കാസർകോട് ജില്ലാതല സെൽ പുനഃസംഘടിപ്പിച്ച് സർക്കാർ ഉത്തരവ്

Endosulfan Victims Rehabilitation: Government Order Reconstitutes Kasaragod District-Level Cell
Photo Credit: Instagram/ Sreedhanya Suresh IAS, Facebook/ KM Shaji

● രാജ്മോഹൻ ഉണ്ണിത്താൻ എംപി, എംഎൽഎമാരായ ഗോവിന്ദൻ പള്ളിക്കാപ്പിൽ, കെ നീലകണ്ഠൻ, സന്ദീപ് വാര്യർ, എ കെ എം അഷ്റഫ്, കല്ലട്ര മാഹിൻ എന്നിവർ അംഗങ്ങൾ.
● ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സാബു എബ്രഹാം, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത്-നഗരസഭ അധ്യക്ഷന്മാർ, മുൻ മന്ത്രിമാരായ ഇ ചന്ദ്രശേഖരൻ, സി ടി അഹമ്മദ് അലി എന്നിവരും സമിതിയിലുണ്ട്.
● ഡെപ്യൂട്ടി കളക്ടർ, സബ് ഡിവിഷണൽ മജിസ്ട്രേറ്റുമാർ, അസി. നോഡൽ ഓഫീസർ, ഡിഎംഒമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ അംഗങ്ങളാണ്.
● എൻ എ നെല്ലിക്കുന്ന്, പി കെ ഫൈസൽ, ജെറ്റോ ജോസഫ്, ഹരീഷ് ബി നമ്പ്യാർ, വി കെ രവീന്ദ്രൻ, ആൻ്റക്സ് ജോസഫ് എന്നിവരും സമിതിയിൽ.
● എം രാജഗോപാലൻ, എം എൽ അശ്വിനി, കൃഷ്ണൻ, അമ്പലത്തറ കുഞ്ഞികൃഷ്ണൻ എന്നിവരും സെൽ അംഗങ്ങളാണ്.

കാസർകോട്: (KasargodVartha) ജില്ലയിലെ എൻഡോസൾഫാൻ ദുരിതനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും അവലോകനം ചെയ്യുന്നതിനുമായി ജില്ലാതല സെൽ പുനഃസംഘടിപ്പിച്ച് സർക്കാർ ഉത്തരവായി. 

ജില്ലയുടെ ചുമതലയുള്ള തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി ചെയർമാനും ജില്ലാ കളക്ടർ ശ്രീധന്യ സുരേഷ് കൺവീനറുമായാണ് പുതിയ സമിതി രൂപീകരിച്ചത്. ജില്ലാതല സെൽ പുനഃസംഘടിപ്പിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർ സമർപ്പിച്ച കത്തിൻ്റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി.

രാജ്‌മോഹൻ ഉണ്ണിത്താൻ എംപി, എംഎൽഎമാരായ ഗോവിന്ദൻ പള്ളിക്കാപ്പിൽ, കെ. നീലകണ്ഠൻ, സന്ദീപ് വാര്യർ, എ.കെ.എം. അഷ്റഫ്, കല്ലട്ര മാഹിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സാബു എബ്രഹാം എന്നിവർ സെൽ അംഗങ്ങളാണ്.

തദ്ദേശ അധ്യക്ഷന്മാർ, മുൻ മന്ത്രിമാർ, ഉദ്യോഗസ്ഥർ

മഞ്ചേശ്വരം, കാസർകോട്, കാറഡുക്ക, കാഞ്ഞങ്ങാട്, പരപ്പ, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റുമാർ, എൻമകജെ, കുമ്പടാജെ, ബെള്ളൂർ, ബദിയടുക്ക, കാറഡുക്ക, മുളിയാർ, പനത്തടി, ചെങ്കള, മൊഗ്രാൽപുത്തൂർ, കള്ളാർ, അജാനൂർ, പുല്ലൂർ-പെരിയ, കയൂർ ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാർ, കാസർകോട്, കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭ ചെയർപേഴ്സൺമാർ, മുൻ മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, സി.ടി. അഹമ്മദ് അലി എന്നിവരും സമിതിയിലുണ്ട്.

'സെൽ ഫോർ റീഹാബിലിറ്റേഷൻ ഓഫ് എൻഡോസൾഫാൻ വിക്ടിംസ്' ഡെപ്യൂട്ടി കളക്ടർ, സബ് ഡിവിഷണൽ മജിസ്ട്രേറ്റ് (കാസർകോട്), കാഞ്ഞങ്ങാട് സബ് ഡിവിഷണൽ മജിസ്ട്രേറ്റ്, എൻഡോസൾഫാൻ ദുരിതബാധിതരുടെ പുനരധിവാസത്തിനുള്ള അസി. നോഡൽ ഓഫീസർ, കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ, ഫിനാൻസ് ഓഫീസർ, ആരോഗ്യം-ആയുർവേദം-ഹോമിയോപ്പതി ഡിഎംഒമാർ, പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസർ, ജില്ലാ സാമൂഹികനീതി ഓഫീസർ, ജില്ലാ പൊതുവിതരണ ഓഫീസർ, ഉപവിദ്യാഭ്യാസ ഡയറക്ടർ, കുടുംബശ്രീ-എൻപിആർപിഡി ജില്ലാ മിഷൻ കോ-ഓർഡിനേറ്റർമാർ, എൽഎസ്ജിഡി എക്സിക്യൂട്ടീവ് എൻജിനീയർ, കാസർകോട് പിഎച്ച് ഡിവിഷൻ-കണ്ണൂർ പ്രോജക്ട് ഡിവിഷൻ കേരള വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർമാർ എന്നിവരും സമിതി അംഗങ്ങളാണ്.

രാഷ്ട്രീയ പാർട്ടി പ്രതിനിധികളും സമിതി അംഗങ്ങൾ

അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ ജില്ലാ ഭാരവാഹികളായ എൻ.എ. നെല്ലിക്കുന്ന് (മുസ്ലിം ലീഗ്), പി.കെ. ഫൈസൽ (കോൺഗ്രസ്), ജെറ്റോ ജോസഫ് (കേരള കോൺഗ്രസ്), ഹരീഷ് ബി. നമ്പ്യാർ (ആർഎസ്പി), വി.കെ. രവീന്ദ്രൻ (സിഎംപി), ആൻ്റക്സ് ജോസഫ് (കേരള കോൺഗ്രസ്-ജെ), എം. രാജഗോപാലൻ (സിപിഎം), എം.എൽ. അശ്വിനി (ബിജെപി), കൃഷ്ണൻ (സിപിഐ) എന്നിവരും അമ്പലത്തറ കുഞ്ഞികൃഷ്ണനും സെൽ അംഗങ്ങളാണ്.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം

Article Summary: The government issued an order reconstituting the Kasaragod district-level Endosulfan relief cell to coordinate and review relief activities based on a letter submitted by the District Collector. 

#KasargodVartha #EndosulfanRelief #KasaragodNews #KMShaji #SreedhanyaSuresh #GovernanceKerala #MalayalamNews #AparnaNews

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Jessi John
Jessi John

461 Articles

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia