city-gold-ad-for-blogger

എന്‍ഡോസള്‍ഫാന്‍: പിണറായി വിജയന്റെ സന്ദര്‍ശനം ജനങ്ങളെ കബളിപ്പിക്കാന്‍- ബിജെപി

കാസര്‍കോട്: (www.kasargodvartha.com 14/01/2016) സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്റെ നേതൃത്വത്തില്‍ എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ നടത്തിയ സന്ദര്‍ശനം ജനങ്ങളെ കബളിപ്പിക്കലാണെന്ന് ബിജെപി കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് എം. സുധാമ ഗോസാഡ പറഞ്ഞു. കഴിഞ്ഞ മൂന്ന് ദശകത്തിലധികം സംസ്ഥാനം ഭരിച്ച പാര്‍ട്ടിയാണ് സിപിഎം. അതിന്റെ സംസ്ഥാന സെക്രട്ടറിയും കൂടിയായിരുന്നു പിണറായി.

കേരളത്തിലെ അധസ്ഥിത വര്‍ഗത്തിന് വേണ്ടിയോ, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് വേണ്ടിയോ ഒന്നും ചെയ്യാത്തവര്‍ ഇന്ന് നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിലൂടെ ജനങ്ങള്‍ക്കിടയില്‍ അപഹാസ്യരായി തീര്‍ന്നിരിക്കുകയാണ് സിപിഎം. ഇടതുപക്ഷ ഭരണ കാലഘട്ടത്തില്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കായി കൊട്ടിഘോഷിച്ച പദ്ധതികളെല്ലാം വെറും പാഴ് വാക്കായിരുന്നുവെന്ന് കാസര്‍കോട്ടെ ജനങ്ങള്‍ നന്നായി തിരിച്ചറിഞ്ഞിട്ടുണ്ട്.

അതുകൊണ്ട് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത പ്രദേശങ്ങളിലെ പിണറായി വിജയന്റെ സന്ദര്‍ശനം നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള വെറും പോറാട്ട് നാടകം മാത്രമാണെന്ന് സുധാമ കൂട്ടിച്ചേര്‍ത്തു.

എന്‍ഡോസള്‍ഫാന്‍: പിണറായി വിജയന്റെ സന്ദര്‍ശനം ജനങ്ങളെ കബളിപ്പിക്കാന്‍- ബിജെപി

Keywords : Endosulfan, BJP, Kasaragod, CPM, Visit, Pinarayi-Vijayan, Election.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia