city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എന്‍ഡോസള്‍ഫാന്‍ ഇരകളോട് ഡപ്യൂട്ടി കലക്ടര്‍ അപമര്യാദയായി പെരുമാറുന്നതായി ആരോപണം

കാസര്‍കോട്: (www.kasargodvartha.com 25.03.2015) എന്‍ഡോസള്‍ഫാന്‍ ബാധിതരായ രോഗികളോടും കുടുംബങ്ങളോടും സെല്ലിന്റെ ചുമതലയുള്ള ഡപ്യൂട്ടി കലക്ടര്‍ അപമര്യാദയായി പ പെരുമാറുന്നതായി പരക്കെ ആരോപണം. വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന എന്‍ഡോസള്‍ഫാന്‍ ഇരകളോടാണ് അപക്വമായ ഭാഷയില്‍ പെരുമാറുന്നതെന്ന ബാധിതരുടെ കുടുംബങ്ങള്‍ പറയുന്നു.

മൊറട്ടോറിയത്തിന്റെ കാലാവധി അവസാനിച്ചതിനാല്‍ നൂറുകണക്കിന് കുടുംബങ്ങളാണ് ബാങ്കിന്റെ ജപ്തി ഭീഷണി നേരിടുന്നത്. ഇതിന് വേണ്ടി സര്‍ട്ടിഫിക്കേറ്റ് ആവശ്യത്തിനായ് ഡപ്യൂട്ടി കലക്ടറെ സമീപിച്ചപ്പോഴാണ് സര്‍ക്കാരിന്റെ ഔദാര്യമാണ് നിങ്ങള്‍ വാങ്ങുന്നത് എന്ന രീതിയില്‍ വളരെ മോശമായ തരത്തില്‍ പലരേയും അവഹേളിച്ചു വിട്ടത്.
നിലവില്‍ എന്‍ഡോസള്‍ഫാന്‍ ബാധിതരായ കുടുംബത്തെ എ.പി.എല്ലില്‍ നിന്നും ബി.പി.എല്ലായി മാറ്റിയിരുന്നു. ഈ അവസ്ഥ മനസിലാക്കാതെയാണ് പലരോടും വരുമാന സര്‍ട്ടിഫിക്കറ്റു ഹാജരാക്കാന്‍ ഡപ്യൂട്ടി കലക്ടര്‍ നിര്‍ദ്ദേശിക്കുന്നത്.  പുതുതായി ലിസ്റ്റില്‍ പെടുത്താനായി സമീപിച്ചപ്പോഴാണ് ഏകപക്ഷീയമായി നിങ്ങളൊന്നും ലിസ്റ്റില്‍ പെടില്ലെന്നും ഇതിനായി ഇങ്ങോട്ട് വരരുതെന്നും പറഞ്ഞ് മടക്കി അയക്കുന്നത്. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനാണോ എന്ന് തെളിയിക്കേണ്ടത് ഡോക്ടര്‍മാരാണെന്നിരിക്കേയാണ് തന്നിഷ്ട പ്രകാരം പലരേയും മടക്കി വിടുന്നതെന്നാണ് പരക്കെയുള്ള പരാതി.

ലിസ്റ്റില്‍ പെട്ടവരില്‍ പലര്‍ക്കും പെന്‍ഷന്‍ ലഭിക്കുന്നില്ലെന്ന് അറിയിച്ചപ്പോള്‍ കുറേപേര്‍ മരിക്കാനുണ്ടെന്നും അപ്പോള്‍ അവരുടെ പെന്‍ഷന്‍ നിങ്ങള്‍ക്ക് തരാം എന്ന നിലപാടാണ് അറിയിച്ചത്. ഇരകളെയും കുടുംബങ്ങളെയും അപമാനിക്കുന്ന ഡപ്യൂട്ടി കലക്ടറെ മാറ്റാന്‍ എന്‍ഡോസള്‍ഫാന്‍ പീഡിത മുന്നണിയുടെ കണ്‍വീനര്‍ മുഖ്യമന്ത്രിക്കും കലക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
എന്‍ഡോസള്‍ഫാന്‍ ഇരകളോട് ഡപ്യൂട്ടി കലക്ടര്‍ അപമര്യാദയായി പെരുമാറുന്നതായി ആരോപണം

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, Endosulfan-victim, Family, Deputy Collector. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia