city-gold-ad-for-blogger

എന്‍ഡോസള്‍ഫാന്‍ വിഷയമുയര്‍ത്തി കാസര്‍കോട്ട് നാലാം ഒപ്പുമരസമരത്തിന് 19ന് തുടക്കം

കാസര്‍കോട്: (www.kasargodvartha.com 16.07.2018) എന്‍ഡോസള്‍ഫാന്‍ വിഷയമുയര്‍ത്തി കാസര്‍കോട്ട് നാലാം ഒപ്പുമരമുയര്‍ത്തുമെന്ന് എന്‍വിസാജ് പ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിവിധ ആവശ്യങ്ങളുയര്‍ത്തി 19 മുതല്‍ 22 വരേയാണ് ഒപ്പുമര ചുവട്ടില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുക.

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് ഭരണഘടനാവകാശമായി തീര്‍ന്ന ആശ്വാസധനം, നഷ്ടപരിഹാരം, മറ്റ് ആരോഗ്യസംവിധാനങ്ങള്‍ എന്നീ കാര്യങ്ങളില്‍ കൃത്യമായ ഇടപെടല്‍ വേണമെന്നാവശ്യപ്പെട്ടാണ് നാലാം ഒപ്പുമരമുയര്‍ത്തുന്നത്. 21ന് രാവിലെ മുതല്‍ സംവാദം, ആദരം, പ്രഖ്യാപനം, സ്വീകാര്യം, പുസ്തക പ്രകാശനം, സഹായം തുടങ്ങി നിരവധി പരിരപാടികള്‍ നടക്കും.
എന്‍ഡോസള്‍ഫാന്‍ വിഷയമുയര്‍ത്തി കാസര്‍കോട്ട് നാലാം ഒപ്പുമരസമരത്തിന് 19ന് തുടക്കം

നാല് ദിവസങ്ങളിലായി സമരമുഖത്തെത്തുന്നവര്‍ ചാര്‍ത്തുന്ന ഒപ്പുകള്‍ യഥാസമയം രാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്ര ആരോഗ്യമന്ത്രി, മുഖ്യമന്ത്രി എന്നിവര്‍ക്ക് അയച്ച് കൊടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ പ്രൊഫ. എം എ റഹ് മാന്‍, ജി ബി വത്സന്‍, ഹസ്സന്‍ മാങ്ങാട്, കെ കെ അശോകന്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Endosulfan, Protest, Press meet, Kasaragod, Endosulfan 4th sign tree protest will be started on 19th

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia