എന്‍ഡോസള്‍ഫാന്‍: ഉപവാസ സത്യാഗ്രഹം സംഘടിപ്പിച്ചു
Sep 3, 2012, 14:48 IST
കാസര്‍കോട്: സാമ്രാജ്യത്വ ഫണ്ട് രഹിത എന്‍ഡോസള്‍ഫാന്‍ പീഢിത ക്ഷേമനിധിയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് കലക്ട്രേറ്റിനു മുന്നില്‍ ഉപവാസ സത്യാഗ്രഹം നടത്തി.
സാമ്രാജ്യത്വ ഫണ്ടിന്റെ താത്പര്യം എന്‍ഡോസള്‍ഫാനേക്കാള്‍ മാരകമായ വിഷമാണെന്നും എന്‍ഡോസള്‍ഫാന്‍ സമരത്തില്‍ ഒരു സംഘടനയുടെ സാമ്രാജ്യത്വ ബന്ധം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് സത്യാഗ്രഹം.
അതോടൊപ്പം എന്‍ഡോസള്‍ഫാന്‍ ബാധിതരായഎല്ലാ ദളിത് ആദിവാസികളെയും ലിസ്റ്റില്‍ ഉള്‍പെടുത്തുക, ജില്ലയ്ക്ക് കൃത്യമായ ജൈവ കാര്‍ഷികനയം പ്രഖ്യാപിക്കുക, രോഗ ബാധിതര്‍ക്ക് കൃത്യമായ പുനരധിവാസം ഉറപ്പുവരുത്തുക, മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി നടപ്പിലാക്കുക എന്നീ ആവശ്യങ്ങളും സമരത്തില്‍ ഉന്നയിച്ചു.
സ്വാതന്ത്ര്യസമര സേനാനി കെ.ആര്. കണ്ണന് ഉല്‍ഘാടനം ചെയ്തു. ഡോ. ടി.എം.സുരേന്ദ്രനാഥ് അധ്യക്ഷം വഹിച്ചു. മൂസ്സ പാട്ടില്ലത്ത് സ്വാഗതം പറഞ്ഞു. പി.കെ. ചന്ദ്രശേഖരന്, ഐത്തപ്പ അമ്മങ്കോട് , സത്യനാഥ് രാരിയത്ത്, ഉസ്മാന് കടവത്ത്, എം.പി.ജയരാജന്, പി.മുഹമ്മദ്, എച്ച്.മാധവന്, എം.ഗോപാലന്, എം.ആര്. മോഹനന് എന്നിവര്‍ പ്രസംഗിച്ചു. മേലോത്ത് വിജയന് നന്ദി പറഞ്ഞു.

Keywords: Endosulfan, Kasaragod, Collectorate, Kerala, Strike