വീട്ടില്‍ വളര്‍ത്തിയ എമുവിനെ തട്ടിയെടുത്ത് കറിയാക്കി മദ്യത്തിനോടൊപ്പം വിളമ്പിയ കേസ് ഒത്തുതീര്‍പ്പാക്കാന്‍ പ്രാദേശിക പാര്‍ട്ടി നേതൃത്വങ്ങള്‍ തിരക്കിട്ട നീക്കമെന്ന് സൂചന
Oct 14, 2019, 20:26 IST
രാവണേശ്വരം: (www.kasargodvartha.com 14.10.2019) വീട്ടില്‍ വളര്‍ത്തിയ എമുവിനെ തട്ടിയെടുത്ത് കറിയാക്കി മദ്യത്തിനോടൊപ്പം വിളമ്പിയ കേസ് ഒത്തുതീര്‍പ്പാക്കാന്‍ പ്രാദേശിക പാര്‍ട്ടി നേതൃത്വങ്ങള്‍ തിരക്കിട്ട നീക്കമെന്ന് സൂചന. മുക്കൂട് ജിഎല്‍പി സ്‌കൂള്‍ പരിസരത്തെ മുഹമ്മദ്കുഞ്ഞിയുടെ വീട്ടില്‍ വളര്‍ത്തിയിരുന്ന അഞ്ചു വര്‍ഷം പ്രായമുള്ള രണ്ട് എമു പക്ഷികളില്‍ ഒന്നിനെ തട്ടിയെടുത്ത് കറിയാക്കി മദ്യത്തിനൊപ്പം വിളമ്പിയതായി ഹൊസ്ദുര്‍ഗ് പോലീസില്‍ നല്‍കിയ പരാതിയാണ് ഒതുക്കി തീര്‍ക്കാന്‍ നീക്കം ശക്തമായത്.
എമുവിനെ കൊന്ന് കറിവെച്ചവര്‍ പാര്‍ട്ടിക്ക് വേണ്ടപെട്ടവരാണ്. ഇതാണ് കേസ് ഒതുക്കാന്‍ നേതാക്കള്‍ പരക്കം പായുന്നത്. ഏതാണ്ട് മൂന്നുലക്ഷത്തോളം രൂപ വില വരുന്ന എമുവിനെയാണ് കൊന്ന് കറിവെച്ചത്. എമുവിന്റെ ന്യായമായ വില ലഭിച്ചാല്‍ കേസില്‍ നിന്ന് പിന്മാറാമെന്ന് ഉടമകള്‍ നിര്‍ദേശം വെച്ചതായാണ് സൂചന.
എന്നാല്‍ മദ്യത്തിന് ടച്ചിംഗ്സ് ആക്കിയതിന് മൂന്നുലക്ഷം രൂപ എങ്ങനെ നല്‍കുമെന്നതാണ് കൊന്ന് കറിവെച്ചവരുടെ ആശങ്ക. നഷ്ടപരിഹാര തുക കുറച്ചുകിട്ടാനുള്ള വിലപേശലിലാണ് എമുവിനെ കൊന്ന് കറിവെച്ചവര്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, kasaragod, Ravaneshwaram, news, case, Leader, Police, Alcohol, Party, Emu, Emu bird stolen and made curry, Local political leaders in dilemma