city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ശമ്പളവും, ഓവര്‍ ടൈം അലവന്‍സും നല്‍കിയില്ല; കെഎസ്ടിപി റോഡ് നിര്‍മാണ തൊഴിലാളികള്‍ പണിനിര്‍ത്തിവെച്ചു, നിര്‍മാണം അവതാളത്തില്‍

കാസര്‍കോട്: (www.kasargodvartha.com 10/02/2016) കാസര്‍കോട് - കാഞ്ഞങ്ങാട് സംസ്ഥാന പാത നവീകരണം അവതാളത്തിലായി. കെഎസ്ടിപി റോഡ് നിര്‍മാണ തൊഴിലാളികള്‍ മിന്നല്‍ പണിമുടക്കിലേര്‍പ്പെട്ടതോടെയാണ് നിര്‍മാണം പൂര്‍ണമായും നിലച്ചത്. പിടിച്ചു വെച്ച ഓവര്‍ ടൈം അലവന്‍സ് അനുവദിക്കണമെന്നും, ശമ്പളം നിശ്ചിത ദിവസം കൃത്യമായി നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഗത്യന്തരമില്ലാതെ 200 ഓളം തൊഴിലാളികള്‍ ചൊവ്വാഴ്ച മുതല്‍ മിന്നല്‍ സമരത്തിലേര്‍പ്പെട്ടത്.

അറുപതോളം വരുന്ന ഹെവി വാഹന ഡ്രൈവര്‍മാരും ഇരുപതോളം വരുന്ന മെക്കാനിക്കുകളും, ഓപ്പറേറ്റര്‍മാരും ലൈറ്റ് വാഹനമോടിക്കുന്ന പത്തോളം ഡ്രൈവര്‍മാരും മറ്റ് തൊഴിലാളികളുമാണ് സമരം തുടങ്ങിയത്. ന്യൂഡല്‍ഹിയിലെ ആര്‍ഡിഎസ് കമ്പനിക്കാണ് റോഡ് നിര്‍മാണത്തിന്റെ ചുമതല. കാസര്‍കോട് റോഡിന് പുറമേ പാപ്പിനിശ്ശേരി - പിലാത്തറ റോഡ് വികസന പ്രവൃത്തിയും ഈ കമ്പനിയാണ് നടത്തുന്നത്.

അവിടത്തെ തൊഴിലാളികള്‍ ഓവര്‍ ടൈം ആനുകൂല്യം ആവശ്യപ്പെട്ട് നേരത്തെ സമരം നടത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ആനുകൂല്യം നല്‍കാന്‍ കരാറുകാരന്‍ തയ്യാറായി. എന്നാല്‍ കാസര്‍കോട്ട് റോഡ് പണിയിലേര്‍പ്പെട്ട തൊഴിലാളികള്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഓവര്‍ ടൈം ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാന്‍ കമ്പനി തയ്യാറായില്ല. മൂന്ന് മാസത്തെ ഓവര്‍ ടൈം കൂലി ഇവര്‍ക്ക് നല്‍കാനുണ്ടെന്നാണ് കണക്ക്. മാത്രമല്ല ശമ്പളം മാസങ്ങളായി കൃത്യ സമയത്ത് തൊഴിലാളികള്‍ക്ക് നല്‍കുകയോ, ശമ്പള വര്‍ധനവ് നടപ്പിലാക്കുകയോ ചെയ്തിട്ടില്ല.

പള്ളിക്കര ചെര്‍ക്കപ്പാറയിലാണ് തൊഴിലാളികള്‍ക്ക് വിശ്രമിക്കാനായി ബേയ്‌സ് ക്യാമ്പ് ഒരുക്കിയിട്ടുള്ളത്. ചൊവ്വാഴ്ച മുതല്‍ തൊഴിലാളികള്‍ ഇവിടെ കൂട്ടത്തോടെ കഴിയുകയാണ്. അതേസമയം തൊഴിലാളി സമരം രണ്ടാം ദിവത്തേക്ക് കടന്നിട്ടും കെഎസ്ടിപി അധികൃതരോ, ആര്‍ഡിഎസ് കമ്പനി അധികൃതരോ ചര്‍ച്ചയ്ക്ക് തയ്യാറായിട്ടില്ല.

റോഡ് നിര്‍മാണ പ്രവര്‍ത്തി നിലച്ചതോടെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ചളിയങ്കോട് പാലം തുറന്നുകൊടുക്കാനുള്ള കെഎസ്ടിപിയുടെ കണക്കുകൂട്ടലുകള്‍ പാളിയിരിക്കുകയാണ്.

ശമ്പളവും, ഓവര്‍ ടൈം അലവന്‍സും നല്‍കിയില്ല; കെഎസ്ടിപി റോഡ് നിര്‍മാണ തൊഴിലാളികള്‍ പണിനിര്‍ത്തിവെച്ചു, നിര്‍മാണം അവതാളത്തില്‍

Keywords : Kasaragod, Road, Kanhangad, Bekal, Pallikara, Development project, KSTP, Road Work, Employee's strike: KSTP road construction stopped

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia