city-gold-ad-for-blogger

ഹോണ്ട ബൈക്ക് ഷോറൂമില്‍ തൊഴിലാളികളുടെ സമരം; സര്‍വീസ് മുടങ്ങി, ബഹളം

SCROLL DOWN TO WATCH VIDEO
കാസര്‍കോട്: (www.kasargodvartha.com 07.12.2014) ഹോണ്ട ബൈക്ക് ഷോറൂമില്‍ തൊഴിലാളികളുടെ സമരംമൂലം സര്‍വീസ് മുടങ്ങി. സര്‍വീസിന് മുന്‍കൂര്‍ ബുക്ക് ചെയ്ത് വണ്ടിയുമായി എത്തിയവര്‍ ബഹളംവെച്ചു. കറന്തക്കാട്ടെ ഷോറൂമില്‍ വെള്ളിയാഴ്ചയാണ് സംഭവം. ഒരു തൊഴിലാളി സാമ്പത്തിക തട്ടിപ്പ് നടത്തിയ സംഭവത്തിന്റെ പേരില്‍ മാനേജ്‌മെന്റ് മറ്റുതൊഴിലാളികളുടെ ശമ്പളത്തില്‍നിന്നും ഈ തുക ഈടാക്കാന്‍ തീരുമാനിച്ചതോടെയാണ് തൊഴിലാളികള്‍ സമരം പ്രഖ്യാപിച്ചത്.

സമരം മൂലം ഷോറൂമില്‍ സര്‍വീസിന് വെച്ച നിരവധി ബൈക്കുകള്‍ സര്‍വീസ് ചെയ്തുകൊടുത്തില്ല. ബൈക്ക് എടുക്കാന്‍ ദൂരെദിക്കില്‍നിന്നും ആളുകള്‍ എത്തിയപ്പോഴാണ് ബൈക്കുകളൊന്നും സര്‍വീസ് നടത്തിയിട്ടില്ലെന്ന വിവരം അറിഞ്ഞത്. തൊഴിലാളികള്‍ ഒന്നും തന്നെ ജോലിചെയ്യാന്‍ തയ്യാറായില്ല. തൊഴിലാളികള്‍ സമരത്തിലാണെന്ന വിവരം അറിഞ്ഞിട്ടും ഇക്കാര്യം വണ്ടി സര്‍വീസ് ചെയ്യാന്‍ വരുന്ന ആള്‍ക്കാരെ നേരത്തെ ഫോണില്‍ വിവരം അറിയിക്കാത്ത മാനേജ്‌മെന്റ് നടപടിക്കെതിരെയായിരുന്നു പ്രതിഷേധവും ബഹളവും.

ഒടുവില്‍ നിശ്ചിത സമയത്ത് സര്‍വീസ് ചെയ്യാത്തതുമൂലം ബൈക്കുകള്‍ക്ക് ഉണ്ടാകുന്ന എന്ത് തകരാറുകള്‍ക്കും അത് ഷോറും മാനേജ്‌മെന്റിന്റെ ഉത്തരവാദിത്വത്തില്‍ പരിഹരിക്കുമെന്ന് എഴുതി ഒപ്പിട്ട് നല്‍കിയ ശേഷമാണ് ബൈക്കുകളുമായി ഉടമകള്‍ പിരിഞ്ഞുപോയത്. ഹോണ്ട ഷോറൂമില്‍ കൃത്യമായി സര്‍വീസ് നല്‍കുന്നില്ലെന്ന് നേരത്തെ തന്നെ പരാതി ഉണ്ട്. ബൈക്കുടമകളെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച സംഭവവും ഉണ്ടായതായി പറയുന്നു. ഇതിനിടയിലാണ് തൊഴിലാളികളെ സമരത്തിലേക്ക് തള്ളിവിട്ട് ബൈക്ക് ഉടമകളെ വലച്ചത്.

ഹോണ്ട ബൈക്ക് ഷോറൂമില്‍ തൊഴിലാളികളുടെ സമരം; സര്‍വീസ് മുടങ്ങി, ബഹളം

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Honda Showroom, Protest, Malayalam News, Protest, Salary, Bike Service, Employees strike in bike Showroom

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia