city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഭക്ഷ്യ വിളകള്‍ക്ക് പ്രാധാന്യം കുറയുന്നതില്‍ ആശങ്ക; കാര്‍ഷിക സോണ്‍ പ്രഖ്യാപിക്കണം

ഭക്ഷ്യ വിളകള്‍ക്ക് പ്രാധാന്യം കുറയുന്നതില്‍ ആശങ്ക; കാര്‍ഷിക സോണ്‍ പ്രഖ്യാപിക്കണം
കാസര്‍കോട്: ജില്ലയുടെ കാര്‍ഷികമേഖലയുടെ ശക്തിദൗര്‍ബല്യങ്ങള്‍ അനാവരണം ചെയ്യുന്നതും പുരോഗതിക്കാവശ്യമായ നിര്‍ദ്ദേശങ്ങളാല്‍ സമ്പന്നവുമായി കാര്‍ഷിക മേഖലയിലെ പ്രതിനിധികളുമായി പി.പ്രഭാകരന്‍ കമ്മീഷന്‍ നടത്തിയ കൂടിക്കാഴ്ച്ച. പ്രത്യേക കാര്‍ഷിക സോണ്‍ പ്രഖ്യാപിക്കണം, കര്‍ഷക സഹായ പദ്ധതികളും, അടിസ്ഥാന സൗകര്യവികസന പദ്ധതികളും ആവിഷ്‌കരിക്കണമെന്നുവരെയുള്ള വൈവിധ്യ പൂര്‍ണ്ണമായ നിര്‍ദ്ദേശങ്ങളാണ് കര്‍ഷക പ്രതിനിധികള്‍ കമ്മീഷന് മുമ്പാകെ അവതരിപ്പിച്ചത്.

ജില്ലയുടെ കാര്‍ഷികമേഖലയുടെ പൊതുചിത്രം അവതരിപ്പിച്ച പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എസ്.ശിവപ്രസാദ്, 649 കോടി രൂപയുടെ പദ്ധതി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു. ഭക്ഷ്യവിളയില്‍ നിന്ന് നാണ്യവിളയിലേക്ക് കര്‍ഷകര്‍ മാറുന്ന പ്രവണത നിലവിലുള്ളതായി അദ്ദേഹം ചൂ ണ്ടി  ക്കാട്ടി. തൊഴിലാളി ക്ഷാമം, ഉല്പാദനക്ഷമതയുടെ കുറവ്, ജലസേചന സൗകര്യങ്ങളുടെ അപര്യാപ്തത തുടങ്ങിയ പ്രശ്‌നങ്ങള്‍ മറികടക്കുന്നതിന് സമഗ്രമായ പരിപാടി ആവിഷ്‌കരിക്കണം. ജൈവകൃഷിയിലേക്ക് മാറുന്നതിന്റെ ഭാഗമായി മോഡല്‍ ഓര്‍ഗാനിക് ഫാമിംഗ് സെന്റര്‍ തുടങ്ങണം. നെല്‍കൃഷി വികസനത്തിനായി കൂട്ടുകൃഷി പ്രോത്സാഹിപ്പിക്കണം. ജൈവകൃഷിയിലേക്ക് മാറുന്നതിനുള്ള സാമ്പത്തിക ബാധ്യത മറികടക്കാന്‍ ഹെക്ടറിന് 30,000 രൂപ കര്‍ഷകര്‍ക്ക് ഇനസന്റീവ് ഉള്‍പ്പെടെ നല്‍കണം. കാര്‍ഷിക തൊഴിലുകള്‍ക്ക് കൂടുതല്‍ പേരെ ലഭ്യമാക്കാന്‍ ഹരിതസേന രൂപീകരിക്കണം. കൊപ്ര-നെല്ല് സംഭരണം കാര്യക്ഷമമാക്കണം. യന്ത്രവല്‍ക്കരണം ഫലപ്രദമാക്കണം. മള്‍ട്ടി ഡിസിപ്ലിനറി ഡയഗ്‌നോസ്റ്റിക് സെന്റര്‍ സ്ഥാപിക്കണം. സഞ്ചരിക്കുന്ന മണ്ണുപരിശോധന ലബോറട്ടറി ഒരുക്കണം. 100 ഏക്കര്‍ സ്ഥലത്ത് ജില്ലാ കൃഷിത്തോട്ടം സ്ഥാപിക്കണം. ഫാം റേഡിയോ സ്ഥാപിച്ച് കാര്‍ഷിക വിജ്ഞാനവിനിമയ പ്രക്രിയ സജീവമാക്കണം - കൃഷി വകുപ്പ് സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളില്‍ പറയുന്നു.

കാട്ടുമൃഗങ്ങള്‍ കൃഷി നശിപ്പിക്കുന്നത് തടയാന്‍ നടപടിവേണമെന്ന് കര്‍ഷക പ്രതിനിധികള്‍ ആവശ്യപ്പെട്ടു. മത്സ്യബന്ധനമേഖല അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ തീരദേശ വികസന കോര്‍പ്പറേഷനെക്കൊ് പദ്ധതികള്‍ ആവിഷ്‌ക്കരിപ്പിക്കണം. കാര്‍ഷിക വായ്പകള്‍ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കണം. പലിശരഹിത വായ്പാപദ്ധതി ആവിഷ്‌കരിക്കണം. ജില്ലയിലെ നദീസമ്പത്ത് പ്രയോജനപ്പെടുത്തി ജലസേചന സൗകര്യമൊരുക്കണം. നാളികേരം, കശുവി, കവുങ്ങ് എന്നിവയില്‍ ഊന്നുന്നതാകണം പുതിയ പാക്കേജ് എന്ന് ആവശ്യമുയര്‍ന്നു. കാര്‍ഷിക മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ക്കായി ഫാക്ടറികള്‍ സ്ഥാപിക്കണം. പ്രകൃതിക്ഷോഭങ്ങള്‍ നേരിടാന്‍ ഒരോ പഞ്ചായത്തിനും കോര്‍പ്പസ് ഫ് ഉാവണം. കൃഷി ഭവന്‍ പ്രവര്‍ത്തനങ്ങള്‍ പുനക്രമീകരിക്കണം.

നെല്ല്, കവുങ്ങ്, കശുവി, തെങ്ങ്, പച്ചക്കറി, തേനീച്ച, പുഷ്പക്കൃഷി തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ള കര്‍ഷക പ്രതിനിധികളും കര്‍ഷക സംഘടനകളും കമ്മീഷന് നിര്‍ദ്ദേശം സമര്‍പ്പിക്കാനെത്തി. കൃഷിവകുപ്പ്, സി.പി.സി.ആര്‍.ഐ, കാര്‍ഷിക സര്‍വ്വകലാശാല, ഇറിഗേഷന്‍ വകുപ്പ്, ലീഡ് ബാങ്ക് തുടങ്ങി വിവിധ വകുപ്പുകളെയും സ്ഥാപനങ്ങളെയും പ്രതിനിധീകരിച്ച് ഉദ്യോഗസ്ഥരും കൂടിക്കാഴ്ച്ചയില്‍ പങ്കെടുത്തു. ജില്ലാ കളക്ടര്‍ വി.എന്‍.ജിതേന്ദ്രന്‍, സബ് കളക്ടര്‍ പി.ബാലകിരണ്‍ എന്നിവരും കമ്മീഷന്‍ സിറ്റിംഗില്‍ പങ്കെടുത്തു.

Keywords:  Employees, Agricultur sector vist, Prabhakaran commission, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia