city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജില്ലാ ബാങ്കില്‍ സ്ഥലം മാറ്റ പീഡനം; എംപ്ലോയീസ് ഫെഡറേഷന്‍ പ്രക്ഷോഭത്തിന്

കാസര്‍കോട്: ജില്ലാ സഹകരണ ബാങ്ക് ജീവനക്കാരെ അന്യായമായി സ്ഥലം മാറ്റി പീഡിപ്പിക്കുകയാണെന്ന് ഡിസ്ട്രിക്ട് കോ-ഓപറേറ്റീവ് ബാങ്ക് എപ്ലോയീസ് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ബാങ്കില്‍ പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ ചാര്‍ജെടുത്തതോടെയാണ് 200 ലധികം ജീവനക്കാരെ ഒറ്റയടിക്ക് സ്ഥലം മാറ്റിയതെന്നും അവരില്‍ 90 ശതമാനം പേരും ബാങ്ക് എംപ്ലോയീസ് ഫെഡറേഷനിലെ അംഗങ്ങളാണെന്നും അവര്‍ പറഞ്ഞു.

ബാങ്കിലെ എംപ്ലോയീസ് കോണ്‍ഗ്രസിന്റെ ചില നേതാക്കളുടെ താല്‍പര്യപ്രകാരം ജീവനക്കാരെ സംഘടനയില്‍ നിന്നും മാറ്റിയെടുക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിലെന്നും അവര്‍ പറഞ്ഞു. ഫെബ്രുവരി 11 ന് പുതിയ ഭരണസമിതി അധികാരമേറ്റപ്പോള്‍ സംഘടനാ നേതാക്കള്‍ ബാങ്ക് പ്രസിഡന്റ് പി.സി. രാമനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ജീവനക്കാരെ ബുദ്ധിമുട്ടിക്കുന്ന സമീപനം ഉണ്ടാവുകയില്ലെന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ആ ഉറപ്പിന് പിന്നാലെ അഞ്ച് വനിതാ ജീവനക്കാരെ പരമാവധി ബുദ്ധിമുട്ടിക്കാന്‍ വേണ്ടി ദൂര സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റുകയാണ് ഉണ്ടായത്.

ഭരണ സമിതിയുടെ പ്രതികാര നടപടികള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അതിന് മുന്നോടിയായി 26 ന് ബാങ്ക് ഹെഡ് ഓഫീസിന് മുന്നില്‍ ജീവനക്കാര്‍ കൂട്ട ധര്‍ണ നടത്തുമെന്നും ഫെഡറേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. ധര്‍ണ ഉദുമ എം.എല്‍.എ. കെ. കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്യും. വിവിധ തൊഴിലാളി സംഘടനാനേതാക്കള്‍ പ്രസംഗിക്കും.
ജില്ലാ ബാങ്കില്‍ സ്ഥലം മാറ്റ പീഡനം; എംപ്ലോയീസ് ഫെഡറേഷന്‍ പ്രക്ഷോഭത്തിന്


വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി പി. ദാമോദരന്‍, ജോയിന്റ് സെക്രട്ടറി എ. ഗോപാലന്‍, ട്രഷറര്‍ പി. കുമാരന്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ എം. ജയകുമാര്‍, ടി. രാഘവന്‍, കെ. മോഹനന്‍ എന്നിവര്‍ സംബന്ധിച്ചു.

Keywords:  Press Meet, Bank, K.Kunhiraman MLA, Udma, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia