കിണര്‍ വൃത്തിയാക്കാനിറങ്ങിയ തൊഴിലാളിയുടെ ദേഹത്തേക്ക് ആള്‍മറയുടെ കല്ല് ഇളകി വീണു; പരിക്കേറ്റ് അവശനിലയിലായ യുവാവിനെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
May 28, 2018, 08:35 IST
ചെറുവത്തൂര്‍: (www.kasargodvartha.com 28.05.2018) കിണര്‍ വൃത്തിയാക്കാനിറങ്ങിയ തൊഴിലാളിയുടെ ദേഹത്തേക്ക് ആള്‍മറയുടെ കല്ല് ഇളകി വീണു. പരിക്കേറ്റ് അവശനിലയിലായ യുവാവിനെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെമ്പ്രകാനത്തെ കെ. അസിനാറിനാണ് (39) പരിക്കേറ്റത്. അസിനാറിനെ ചെറുവത്തൂരിലെ സ്വകാര്യാശുപത്രില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാവിലെയാണ് സംഭവം. ചെമ്പ്രകാനത്തെ എം.വി. രാമചന്ദ്രന്റെ വീട്ടുമുറ്റത്തെ കിണര്‍ ശുചീകരിക്കുന്നതിനിടെയാണ് കിണറ്റിന്റെ ആള്‍മറയോട് ചേര്‍ന്ന തൂണും പൈപ്പും തകര്‍ന്ന് കിണറ്റിലേക്ക് വീണത്. കല്ല് ദേഹത്തുവീണ് അസിനാര്‍ അവശനിലയിലാവുകയും വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ തൃക്കരിപ്പൂരില്‍ നിന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അസിനാറിനെ പുറത്തെത്തിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വിവരമറിഞ്ഞ് ചീമേനി പോലീസും സ്ഥലത്തെത്തിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Cheruvathur, fire force, Youth, Injured, Well, Cleaning, Employee injured while cleaning well; hospitalized
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Cheruvathur, fire force, Youth, Injured, Well, Cleaning, Employee injured while cleaning well; hospitalized
< !- START disable copy paste -->