Accident | പയസ്വിനി പുഴയിൽ സർവേ പ്രവർത്തനങ്ങൾക്കിടെ ജീവനക്കാരൻ മുങ്ങി മരിച്ചു

● ആലപ്പുഴ ചെറിയനാട്ടെ തുളസീധരന്റെ മകൻ നിഖിലാണ് മരിച്ചത്.
● പുഴയുടെ ആഴം പരിശോധിക്കുന്നതിനിടയിൽ അപകടം.
● മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ആദൂർ: (KasargodVartha) പയസ്വിനി പുഴയിൽ ചെക് ഡാം നിർമിക്കുന്നതിനുള്ള സർവേയ്ക്കിടെ ജീവനക്കാരൻ മുങ്ങി മരിച്ചു. ചൊവ്വാഴ്ച രാവിലെ 11.30 മണിയോടെ അഡൂർ പള്ളങ്കോട് വെച്ചായിരുന്നു അപകടം. ആലപ്പുഴ ചെറിയനാട് മാമ്പ്ര തൂമ്പിനാൽ വീട്ടിലെ ടി ആർ തുളസീധരന്റെ മകൻ ടി നിഖിൽ (27) ആണ് മരിച്ചത്. ഒറിജിൻ എന്ന കമ്പനിയിൽ കരാർ ജീവനക്കാരനായിരുന്നു.
സർവേക്കായി നിഖിൽ അടക്കം നാലംഗ സംഘം ദിവസങ്ങൾക്ക് മുമ്പ് പള്ളങ്കോട് എത്തിയിരുന്നു. ഇതിൽ നിഖിൽ അടക്കം രണ്ടുപേർ ചൊവ്വാഴ്ച പരിശോധനയ്ക്കായി പുഴയിൽ ഇറങ്ങിയിരുന്നു. പുഴയിൽ ഇറങ്ങി കല്ലിൽ പിടിച്ച് നിൽക്കുന്നതിനിടെ നിഖിൽ ഒഴുക്കിൽപ്പെടുകയായിരുന്നു.
വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ഫയർഫോഴ്സ് സ്ഥലത്തെത്തി യുവാവിനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആദൂർ പൊലീസും സ്ഥലത്തെത്തിയിരുന്നു. മൃതദേഹം പോസ്റ്റ് മോർടത്തിനായി കാസർകോട് ജനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി. അപകട മരണ വിവരമറിഞ്ഞ് നിഖിലിന്റെ ബന്ധുക്കൾ കാസർകോട്ടേക്ക് തിരിച്ചിട്ടുണ്ട്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
A 27-year-old employee drowned and died while conducting a survey in the Payaswini River at Pallankode, Adur. Despite efforts by the fire force, his life could not be saved.
#PayaswiniRiver #SurveyAccident #KasaragodNews #AdurAccident #EmployeeDeath #KeralaNews