വിദ്യാര്‍ത്ഥിനികളുടെ ഫോട്ടോ പകര്‍ത്തിയ പഞ്ചായത്ത് ജീവനക്കാരന് പിടിയില്‍
Oct 21, 2012, 20:15 IST
കാസര്‍കോട്: വിദ്യാര്‍ത്ഥിനികളുടെ ഫോട്ടോ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ പഞ്ചായത്ത് ജീവനക്കാരനെ പോലീസ് കൈയ്യോടെ പിടികൂടി. തിരുവനന്തപുരം സ്വദേശിയും ബദിയടുക്ക മീത്തലെ ബസാറില്‍ താമസക്കാരനുമായ ഉദ്യോഗസ്ഥനാണ് പിടിയിലായത്.
മാര്പിനടുക്ക, പി.പി. സര്‍കിള്‍ എന്നിവിടങ്ങളില്‍ സ്ഥിരമായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വിദ്യാര്‍ത്ഥിനികളുടെ ഫോട്ടോ എടുക്കുന്നതായി ചില രക്ഷിതാക്കള്‍ നേരത്തെ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് കുറച്ചു ദിവസങ്ങളായി ഇയാള്‍ പോലീസ് നിരീക്ഷണത്തിലായിരുന്നു.

അതിനിടെ ശനിയാഴ്ച ഫോട്ടോ എടുക്കാന്‍ ശ്രമിക്കവെ പോലീസ് കൈയോടെ ഇയാളെ പിടികൂടുകയായിരുന്നു. പിന്നീട് പോലീസ് സഹപ്രവര്‍ത്തകരെ വിളിച്ച് വരുത്തിയ ശേഷം താക്കീത് ചെയ്ത് വിട്ടയച്ചു. ഇയാളുടെ മൊബൈല്‍ ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Keywords: Students, Photo, Mobile phone, Camara, Police, Custody, Panchayath employee, Badiyadukka, Kasaragaod, Kerala, Malayalam news