എമേര്‍ജിങ് കേരള ഉപേക്ഷിക്കണം: ജനാധിപത്യ മഹിളാ അസോസിയേഷന് പഠനക്യാമ്പ്
Sep 9, 2012, 21:29 IST

കൊളത്തൂര്‍: എമേര്‍ജിങ് കേരള ഉപേക്ഷിക്കണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന് ജില്ലാ പഠനക്യാമ്പ് ആവശ്യപ്പെട്ടു. കേരളത്തിന്റെ മണ്ണും സമ്പത്തും കുത്തകകള്‍ക്ക് പണയപ്പെടുത്താനാണ് യുഡിഎഫ് എമേര്‍ജിങ് കേരളയുമായി രംഗത്തുള്ളത്. അതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്നും ക്യാമ്പ് അഭ്യര്‍ത്ഥിച്ചു.
കൊളത്തൂര്‍ ഗവ. ഹൈസ്കൂളില്‍ നടന്ന ക്യാമ്പില്‍ രണ്ടാം ദിവസം എന്‍ സുകന്യ (സംഘടന സംഘാടനം), ഡോ. വി.പി.പി മുസ്തഫ (വര്‍ഗീയതയും സ്ത്രീകളും), അഡ്വ. ടി. ഗീനാകുമാരി (സ്ത്രീകള്‍ക്കുള്ള നിയമ പരിരക്ഷ), എം. രാജഗോപാലന്‍ (സ്ത്രീ വിമോചനം മാര്‍ക്സിസ്റ്റ് കാഴ്ചപ്പാടില്‍) എന്നിവര്‍ ക്ലാസെടുത്തു. കെ.വി. ലക്ഷ്മി, പി.സി. സുബൈദ, ഇ. പത്മാവതി എന്നിവര്‍ ക്ലാസുകളില്‍ അധ്യക്ഷരായി. ജില്ലാ സെക്രട്ടറി എം. ലക്ഷ്മി ഭാവി പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. സംസ്ഥാന സെക്രട്ടറി കെ.കെ. ഷൈലജ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എം. സുമതി എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതിക്കുവേണ്ടി ഓമന രാമചന്ദ്രന് നന്ദി പറഞ്ഞു.
Keywords: Kolathur, Kerala, UDF, School, Meet, Camp, Mahila-association, Kasaragod, Shailaja