city-gold-ad-for-blogger

എമര്‍ജന്‍സി വിക്ടിംസ് ജില്ലാ സംഗമം 23 ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ ഉദ്ഘാടനം ചെയ്യും

കാസര്‍കോട്: (www.kasargodvartha.com 15/01/2016) അടിയന്തിരാവസ്ഥയുമായി ബന്ധപ്പെട്ട് രൂപവത്കരിച്ച അസോസിയേഷന്‍ ഓഫ് എമര്‍ജന്‍സി വിക്ടിംസ് ജില്ലാ സംഗമം 23 ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10 മണിക്ക് കേന്ദ്ര നിയമ മന്ത്രി സദാനന്ദ ഗൗഡ ഉദ്ഘാടനം ചെയ്യും. അഡ്വ. കെ സുന്ദര റാവു അധ്യക്ഷത വഹിക്കും. ഡോ. പ്രഭാകരഭട്ട് കല്ലട്ക്ക മുഖ്യപ്രഭാഷണം നടത്തും. ഉച്ചക്ക് 2.30ന് നടക്കുന്ന സമാപന സമ്മേളനം പി.കെ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യും. കെ. സുന്ദരറാവു അധ്യക്ഷത വഹിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ വി. രവീന്ദ്രന്‍, എ. സുന്ദര്‍ റാവു, കെ. ഹാലന്‍, മഹാബലറൈ, അച്യുതചേവാര്‍ എന്നിവര്‍ സംബന്ധിച്ചു.

എമര്‍ജന്‍സി വിക്ടിംസ് ജില്ലാ സംഗമം 23 ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ ഉദ്ഘാടനം ചെയ്യും

Keywords : Kasaragod, Press Meet, Inauguration, District, Conference, Sadananda Gowda.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia