'മഴക്കാല ദുരിതം അടിയന്തിര ഇടപെടല്‍ നടത്തണം'
May 18, 2016, 07:30 IST
കാസര്‍കോട്: (www.kasargodvartha.com 18.05.2016) കാലവര്‍ഷാരംഭത്തിന്റെ ഭാഗമായി ജില്ലയില്‍ മഴ എത്തുന്നതിന് മുമ്പായി ഭീഷണിയായി നില്‍ക്കുന്ന മരക്കൊമ്പുകള്‍ മുറിക്കുകയും ഓടകളും ഓവുചാലുകളും എത്രയും പെട്ടെന്ന് വൃത്തിയാക്കുകയും ചെയ്യണമെന്ന് കേരള സ്റ്റേറ്റ് ഇലക്ട്രോണിക്‌സ് സര്‍വ്വീസ് ടെക്‌നീഷ്യന്‍സ് അസ്സോസിയേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി ബന്ധപ്പെട്ടവരോട് അഭ്യര്‍ത്ഥിച്ചു.
മഴക്കാല രോഗങ്ങള്‍ ജില്ലയില്‍ പടര്‍ന്നുപിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ പകര്‍ച്ചപ്പനിക്കെതിരെ ആരോഗ്യവകുപ്പും പൊതുജനങ്ങളും ചേര്‍ന്ന് ക്യാമ്പയിനുകളും മരുന്നുകളും വിതരണം ചെയ്യണമെന്നും കെ എസ് ഇ എസ് ടി എ യോഗം ആവശ്യപ്പെട്ടു.
ജില്ലാപ്രസിഡണ്ട് ഹര്‍ഷാദ് എം അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സതീഷന്‍ കുമ്പള ഉദ്ഘാടനം ചെയ്തു. ഹരീഷ് ബോവിക്കാനം, പ്രശാന്ത് ചെര്‍ക്കള പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി നോബിന്‍ സ്വാഗതവും സുരേഷ് കാഞ്ഞങ്ങാട് നന്ദിയും പറഞ്ഞു.
Keywords: Kasaragod, Rain, District, Inauguration, Harshad, Kerala State Electronics Service Technician Association.