city-gold-ad-for-blogger
Aster MIMS 10/10/2023

Clash | ഒളിച്ചോട്ടം: ലൗ ജിഹാദ് ആരോപിച്ച് ഹിന്ദു ഐക്യവേദി ബദിയടുക്ക പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ചില്‍ ഉന്തും തള്ളും

Elopement of the suitors; Alleged Love Jihad, Clash in Hindu Aikya Vedi's march to Badiatukka Police Station, Eloped, Suitors, Kasargod, Kasargod News, Case, Police 

ബാരികേട് വെച്ച് തടഞ്ഞപ്പോഴാണ് സംഘര്‍ഷാവസ്ഥ ഉണ്ടായത്. 

'വിശ്വഹിന്ദു പരിഷത്ത് ബധിയട്ക്ക പ്രഖണ്ഡ് സമിതി'യുടെ നേതൃത്വത്തിലാണ് മാര്‍ച് നടന്നത്.

150 ഓളം പേര്‍ പങ്കെടുത്തു.

മാതാവിന്റെ പരാതിയില്‍ വുമണ്‍ മിസിങ്ങിന് കേസെടുത്തിരുന്നു. 

ബദിയടുക്ക: (KasargodVartha) രണ്ട് മത വിഭാഗത്തില്‍പെട്ട കമിതാക്കളുടെ ഒളിച്ചോട്ടവുമായി ബന്ധപ്പെട്ട് ലൗ ജിഹാദ് ആരോപിച്ച് ഹിന്ദു ഐക്യവേദി ബദിയടുക്ക പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ചില്‍ ഉന്തും തള്ളും. 'വിശ്വഹിന്ദു പരിഷത്ത് ബധിയട്ക്ക പ്രഖണ്ഡ് സമിതി'യുടെ നേതൃത്വത്തിലാണ് ശനിയാഴ്ച രാവിലെ ബദിയടുക്ക പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച് നടത്തിയത്.

ലവ് ജിഹാദ് ആണ് ഒളിച്ചോട്ടത്തിന് കാരണമെന്നും വിഷയത്തില്‍ ബദിയടുക്ക പൊലീസിന്റെ ഭാഗത്ത് നിന്നും ഹൈന്ദവ വിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നതെന്നും വി എച് പി നേതാക്കള്‍ കുറ്റപ്പെടുത്തുന്നു. മാര്‍ച് പൊലീസ് സ്റ്റേഷന് അകലെവെച്ച് ബാരികേട് വെച്ച് തടഞ്ഞപ്പോഴാണ് ഉന്തും തള്ളും സംഘര്‍ഷാവസ്ഥയും ഉണ്ടായത്. നേതാക്കളിടപെട്ടാണ് പ്രവര്‍ത്തകരെ സമാധാനിപ്പിച്ചത്. 

മാര്‍ചില്‍ 150 ഓളം പേര്‍ പങ്കെടുത്തു. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രടറി ശ്യാം മോഹന്‍ ഉദ്ഘാടനം ചെയ്തു. ബിജെപി മണ്ഡലം പ്രസിഡണ്ട് ഹരീഷ് നാരമ്പാടി അധ്യക്ഷത വഹിച്ചു. ഹരീഷ് ഏത്തടുക്ക, അഡ്വ. ഗണേശ്, സുനില്‍ കിന്നമാണി, ആര്‍എസ്എസ് കാര്യവാഹക് പവിത്രന്‍ കെകെപുറം, ബിജെപി നേതാക്കളായ രവീന്ദ്രറൈ, സുധാമാ ഗോസഡ, ഗോപാലകൃഷ്ണ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കഴിഞ്ഞ ദിവസമാണ് ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു സ്ഥാപനത്തിലെ അധ്യാപികയായ 25 കാരിയും 25 കാരനായ യുവാവും ഒളിച്ചോടിയത്. യുവതിയുടെ മാതാവിന്റെ പരാതിയില്‍ പൊലീസ് വുമണ്‍ മിസിങ്ങിന് കേസെടുത്തിരുന്നു. പൊലീസ് അന്വേഷണം നടത്തുന്നതിനിടെ ഒളിച്ചോടിയ യുവതി കാമുകനോടൊപ്പം ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയും യുവതിയെ സ്വന്തം ഇഷ്ടപ്രകാരം പോകാന്‍ കോടതി അനുവദിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് യുവതി കാമുകനൊപ്പം തന്നെ പോയി. 

ഇരുവരും വിവാഹിതരാകുന്നുവെന്ന് കാണിച്ച് രെജിസ്ട്രാര്‍ ഓഫീസ് ബോര്‍ഡില്‍ ചിത്രങ്ങള്‍ സഹിതമുള്ള നോടീസ് പതിച്ചിരുന്നു. ഇരുവരും അഭിഭാഷകര്‍ മുഖേന ബദിയഡുക്ക പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുമെന്ന് അറിഞ്ഞതോടെ നിരവധിപേര്‍ അവിടെ തടിച്ചുകൂടിയിരുന്നു. ഇതോടെയാണ് ഹൊസ്ദുര്‍ഗ് പൊലീസിന് മു ന്നില്‍ കീഴടങ്ങാന്‍ തീരുമാനിച്ചത്. ഇത് പ്രകാരം അഭിഭാഷകര്‍ക്കൊപ്പമാണ് ഇരുവരും കീഴടങ്ങിയത്. 

വിവരമറിഞ്ഞ് അവിടെയും നിരവധിപേര്‍ തടിച്ചുകൂടിയിരുന്നു. ഇവര്‍ പൊലീസുമായി വാക്കേറ്റവും നടത്തിയിരുന്നു. കനത്ത പൊലീസ് കാവലിലാന്ന് മജിസ്‌ട്രേട്ട് മുമ്പാകെ കമിതാക്കളെ ഹാജരാക്കിയിരുന്നത്.

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL