city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Elope | ഒളിച്ചോടിയ യുവതി കാമുകനോടൊപ്പം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി; സ്വന്തം ഇഷ്ടപ്രകാരം പോകാൻ അനുവദിച്ചു

eloped woman surrendered at police station along with lover

* വിവരമറിഞ്ഞ് നിരവധി പേർ തടിച്ചുകൂടിയിരുന്നു

കാഞ്ഞങ്ങാട്: (KasaragodVartha) ഒളിച്ചോടിയ, സ്വകാര്യ സ്ഥാപനത്തിലെ അധ്യാപികയായ യുവതി കാമുകനൊപ്പം പൊലീസ് സ്റ്റേഷനിൽ ഹാജരായി. മജിസ്ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കിയ യുവതിയെ സ്വന്തം ഇഷ്ടത്തിന് വിട്ടു. ഇതേ തുടർന്ന് യുവതി കാമുകനൊപ്പം തന്നെ പോയി. ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ 25 കാരിയായ യുവതിയും 25 കാരനായ യുവാവുമാണ് വ്യാഴാഴ്ച വീടുവിട്ടത്.

പെൺകുട്ടിയുടെ മാതാവിൻ്റെ പരാതി പ്രകാരം ബദിയഡുക്ക പൊലീസ് വുമൺ മിസിംഗിന് കേസെടുത്ത് അന്വേഷിക്കുന്നതിനിടയിൽ ഇരുവരും വിവാഹിതരാകുന്നുവെന്ന് കാണിച്ച് രജിസ്ട്രാർ ഓഫീസ് ബോർഡിൽ ഫോടോകൾ സഹിതമുള്ള നോടീസ് പതിച്ചിരുന്നു. കാണാതായ യുവതിയെ കണ്ടെത്താനുള്ള ശ്രമത്തിനിടയിൽ ഞായറാഴ്ച രാവിലെ ഇരുവരും അഭിഭാഷകൻ മുഖേന ബദിയഡുക്ക പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുമെന്ന് അറിഞ്ഞതോടെ നിരവധി പേർ അവിടെ തടിച്ചുകൂടി. 

 

eloped woman surrendered at police station along with lover

ഇതോടെയാണ് ഹൊസ്ദുർഗ് പൊലീസിന് മുന്നിൽ കീഴടങ്ങാൻ തീരുമാനിച്ചത്. ഇതുപ്രകാരം അഭിഭാഷകനൊപ്പം ഇരുവരും ഞായറാഴ്ച വൈകീട്ട് പൊലീസ് സ്റ്റേഷനിൽ ഹാജരായി. വിവരമറിഞ്ഞ് അവിടെയും നിരവധി പേർ തടിച്ചുകൂടിയിരുന്നു. ഇവർ പൊലീസുമായി വാക്കേറ്റവും നടത്തി. ഇതിനിടയിൽ യുവതിയുടെ മൊഴിയെടുത്ത ശേഷം കനത്ത പൊലീസ് കാവലിലാണ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയത്.

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia