ഗള്‍ഫിലുള്ള ഭര്‍ത്താവിന് ശബ്ദസന്ദേശമയച്ച് കാമുകനൊപ്പം പോയ യുവതി കോടതിയില്‍ നിന്നും മാതാവിനൊപ്പം പോയി
Jun 22, 2018, 19:59 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 22.06.2018) പാവയായി ജീവിക്കാനാകില്ലെന്ന് ഭര്‍ത്താവിന് ശബ്ദസന്ദേശമയച്ച് ഇന്ത്യവിട്ട് ജീവിക്കാന്‍ കാമുകനോടൊപ്പം നാടുവിട്ട ഭര്‍തൃമതി കോടതിയില്‍ നിന്നും കാമുകനെയും ഭര്‍ത്താവിനെയും തള്ളി അമ്മയോടൊപ്പം പോയി. കണ്ണൂര്‍ സ്‌കൈ പാലസിലെ അക്കൗണ്ടന്റും അമ്പലത്തറയിലെ ഗള്‍ഫുകാരനായ രതീഷിന്റെ ഭാര്യയുമായ പരപ്പ എടത്തോട് സ്വദേശിനി സുനിതയാണ് ഇന്നലെ കോടതിയില്‍ നിന്നും അമ്മയോടൊപ്പം പോയത്.
ജൂണ്‍ 2നായിരുന്നു സുനിത തന്റെ സഹപ്രവര്‍ത്തകനായ മൂവാറ്റുപുഴയിലെ മഠത്തില്‍ ജിത്തുവിനോടൊപ്പം നാലര വയസുള്ള മകളുമായി ഒളിച്ചോടിയത്. ബന്ധുക്കളുടെ പരാതിയില്‍ അമ്പലത്തറ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് ചൊവ്വാഴ്ച സുനിതയെയും ജിത്തുവിനെയും കുഞ്ഞിനെയും തമിഴ്‌നാട്ടിലെ മേട്ടുപ്പാളയത്തു നിന്നും തമിഴ്‌നാട് പോലീസിന്റെ സഹായത്തോടെ അമ്പലത്തറ പോലീസ് കസ്റ്റഡിയിലെടുത്തത്.
ഇന്നലെ ഉച്ച കഴിഞ്ഞ് സുനിതയെയും കുഞ്ഞിനെയും പോലീസ് ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയില്‍ ഹാജരാക്കി. കോടതിയില്‍ നിന്നും കാമുകനെയും ഭര്‍ത്താവിനെയും കൈയ്യൊഴിഞ്ഞ സുനിത അമ്മയുടെ കൂടെ പോകാനാണ് ആഗ്രഹമെന്ന് അറിയിച്ചു. ഇതേ തുടര്‍ന്ന് സുനിതയെ കോടതി മാതാവിനോടൊപ്പം വിട്ടു.
ഇതിനിടെ ഭാര്യയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവ് രതീഷ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജി നല്‍കിയതിനാല്‍ ഹൈക്കോടതിയില്‍ ഹാജരാക്കാനായി സുനിതയും ബന്ധുക്കളുമായി പോലീസ് ഇന്ന് ഹൈക്കോടതിയിലേക്ക് പോകും. ഗള്‍ഫിലുള്ള ഭര്‍ത്താവിന്റെ മൊബൈല്‍ ഫോണിലേക്ക് അയച്ച ശബ്ദസന്ദേശത്തില്‍ തനിക്ക് പാവയായി ജീവിക്കാനാവില്ലെന്നും അതുകൊണ്ട് താനുമായി ഇഷ്ടത്തിലായ ജിത്തുവിനോടൊപ്പം പോവുകയാണെന്നും തന്നെ അന്വേഷിക്കുകയോ പോലീസില്‍ പരാതിപ്പെടുകയോ ചെയ്യരുതെന്നും പറഞ്ഞിരുന്നു.
പോലീസില്‍ പരാതിപ്പെട്ടാല്‍ ഡൈവോഴ്‌സ് നോട്ടീസ് അയക്കുമെന്നും മകളുടെ കാര്യത്തില്‍ എന്തു തീരുമാനവും എടുക്കാമെന്നും പക്ഷെ 18 വയസ് കഴിഞ്ഞാലേ കുട്ടിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയൂ എന്ന് സുനിത ശബ്ദസന്ദേശത്തില്‍ പറഞ്ഞപ്പോള്‍ സുനിതയുടെ കാമുകനായ ജിത്തുവിന്റെ ശബ്ദസന്ദേശത്തില്‍ തങ്ങള്‍ തമ്മില്‍ ഇഷ്ടമായതിനാല്‍ ഞങ്ങള്‍ ഒരുമിച്ച് പോവുകയാണെന്നും അന്വേഷിക്കാന്‍ നില്‍ക്കേണ്ടെന്നും ഞങ്ങള്‍ രാജ്യം വിട്ട് പോവുകയാണെന്നും പറഞ്ഞിരുന്നു.
എന്നാല്‍ പാസ്‌പോര്‍ട്ട് പോലുമില്ലാത്ത ജിത്തുവും സുനിതയും ഇന്ത്യയില്‍ തന്നെ വിവിധ ഭാഗങ്ങളില്‍ ചുറ്റിക്കറങ്ങി മേട്ടുപ്പാളയത്തെ ലോഡ്ജില്‍ ഒളിവില്‍ കഴിയുന്നതിനിടയിലാണ് പോലീസിന്റെ പിടിയിലായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Youth, court, Love, Eloped woman go with Mother from Court
< !- START disable copy paste -->