വീടുവിട്ട കോളജ് വിദ്യാര്‍ത്ഥിനിയും ഫോട്ടോഗ്രാഫറും വിവാഹിതരായി തിരിച്ചെത്തി
Apr 10, 2015, 15:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 10/04/2015) വീടുവിട്ട കോളജ് വിദ്യാര്‍ത്ഥിനിയും ഫോട്ടോഗ്രാഫറും വിവാഹിതരായ ശേഷം നാട്ടില്‍ തിരിച്ചെത്തി. പയ്യന്നൂര്‍ ഗവ. കോളജിലെ വിദ്യാര്‍ത്ഥിനിയായ അതുല്യയും (22), കോളജിന് സമീപത്തെ സ്റ്റുഡിയോയിലെ ഫോട്ടോഗ്രാഫറായ എടാട്ടെ ലിപുലാലുമാണ് വിവാഹിതരായത്.
കഴിഞ്ഞ ദിവസം രാവിലെയാണ് ഇരുവരും വീടുവിട്ടത്. മകളെ കാണാനില്ലെന്നും ലിപുലാലിനോടൊപ്പം പോയതായി സംശയിക്കുന്നുവെന്നും കാണിച്ച് പിതാവ് രാജന്‍ ചന്തേര പോലീസില്‍ പരാതി നല്‍കിയിരുന്നു. നീലേശ്വരം സി.ഐ, കെ.ഇ. പ്രേമചന്ദ്രന്‍ കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ഇരുവരും വിവാഹിതരായി തിരിച്ചെത്തിയത്.
വ്യാഴാഴ്ച വൈകുന്നേരം നീലേശ്വരം സി.ഐ ഓഫീസില്‍ ഹാജരായ പെണ്‍കുട്ടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയശേഷം ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതിയില്‍ ഹാജരാക്കി. താനും ലിപുലാലും സ്വന്തം ഇഷ്ടപ്രകാരമാണ് വീടുവിട്ടതെന്നും തങ്ങള്‍ വിവാഹിതരായെന്നും ഒരുമിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അതുല്യ കോടതിയില്‍ മൊഴി നല്‍കി. ഇതേത്തുടര്‍ന്ന് അതുല്യയെ കോടതി സ്വന്തം ഇഷ്ടത്തിന് വിട്ടു.

Keywords : Kanhangad, Love, School, Student, Police, Complaint, Wedding days, Marriage, Court, Kasaragod, Kerala.