വീടുവിട്ട കുമ്പളയിലെ 22 കാരനെയും കോഴിക്കോട്ടെ 45കാരിയെയും കര്‍ണാടകയില്‍ കണ്ടെത്തി
Feb 14, 2016, 10:00 IST
കുമ്പള: (www.kasargodvartha.com 14/02/2016) കഴിഞ്ഞ ദിവസം വീടുവിട്ട കമിതാക്കളെ കര്‍ണാടകയിലെ സകലേഷ്പുരത്ത് കണ്ടെത്തി. കുമ്പളയിലെ 22നെയും കാമുകിയായ കട്ടത്തടുക്കയില്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കോഴിക്കോട് സ്വദേശിനിയെയുമാണ് ഞായറാഴ്ച കര്‍ണാടക പോലീസ് പിടികൂടിയത്.
സകലേഷ്പുരത്തെ ക്വാര്‍ട്ടേഴ്‌സില്‍ ഇരുവരെയും കണ്ട് സംശയം തോന്നിയ നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്തു. ചോദ്യംചെയ്തപ്പോഴാണ് വീടുവിട്ട കമിതാക്കളാണെന്ന് തിരിച്ചറിഞ്ഞത്. പിന്നീട് ഇവരെ കുമ്പള പോലീസിന് കൈമാറി.
ഒരു ബാഗ് മോഷ്ടിച്ച സംഭവത്തില്‍ യുവാവിന് നേരത്തെ പോലീസ് താക്കീത് ചെയ്ത് വിട്ടിരുന്നു. കട്ടത്തടുക്കയില്‍ സ്‌കൂളില്‍ അധ്യാപികയായ 45 കാരിയെ ഭര്‍ത്താവ് ഉപേക്ഷിച്ചതാണ്.
Keywords : Love, Natives, Police, Teacher, Youth, Kasaragod, Kumbala.