city-gold-ad-for-blogger

ഒളിച്ചോടിയ 18 കാരിയെ മത്സ്യ മാര്‍ക്കറ്റില്‍ വെച്ച് സഹോദരിമാര്‍ ഓടിച്ച് പിടിച്ചു

കാസര്‍കോട്:(www.kasargodvartha.com 16.08.2014) കിന്നാരം പറഞ്ഞ് മൊബൈല്‍ ഫോണിലെ ബാലന്‍സ് തീര്‍ത്തതിന് മാതാവ് വഴക്ക് പറഞ്ഞതില്‍ മനംനൊന്ത് വീട് വിട്ടിറങ്ങിയ 18 കാരിയെ സഹോദരിമാര്‍ മത്സ്യമാര്‍ക്കറ്റില്‍ വെച്ച് ഓടിച്ച് പിടിച്ചു. സംഗതി പിടികിട്ടാത്ത നാട്ടുകാര്‍ തടിച്ച് കൂടിയത് നാടകീയ രംഗങ്ങള്‍ക്ക് വഴിവെച്ചു.


ഒടുവില്‍ പെണ്‍കുട്ടിയെ പോലീസെത്തി സ്‌റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു പോയി. പൊവ്വല്‍ സ്വദേശിനിയും പ്ലസ് ടു കഴിഞ്ഞ വിദ്യാര്‍ത്ഥിനിയുമായ 18 കാരിയാണ് വെള്ളിയാഴ്ച രാവിലെ 11 മണിയോടെ വീടുവിട്ടത്. പെണ്‍കുട്ടി നേരെ പോയത് നഗരത്തിലെ സഹോദരിയുടെ വീട്ടിലേക്കായിരുന്നു. അവിടെ അന്ന് അന്തിയുറങ്ങിയ പെണ്‍കുട്ടി ശനിയാഴ്ച രാവിലെ അവിടെ നിന്ന് ഒളിച്ചോടുകയായിരുന്നു.

പെണ്‍കുട്ടിയെ പലവഴിക്കും അന്വേഷിച്ചിറങ്ങിയ സഹോദരിമാര്‍ ഒടുവില്‍ ശനിയാഴ്ച വൈകുന്നേരം മത്സ്യ മാര്‍ക്കറ്റില്‍ വെച്ച് കണ്ടെത്തുകയായിരുന്നു. സഹോദരിമാരെ കണ്ടതും പെണ്‍കുട്ടി പിടികൊടുക്കാതെ പലവഴിക്കും ഓടി. സഹോദരിമാരും വിട്ടില്ല. ഒടുവില്‍ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു.
ഒളിച്ചോടിയ 18 കാരിയെ മത്സ്യ മാര്‍ക്കറ്റില്‍ വെച്ച് സഹോദരിമാര്‍ ഓടിച്ച് പിടിച്ചു

ഒളിച്ചോടിയ 18 കാരിയെ മത്സ്യ മാര്‍ക്കറ്റില്‍ വെച്ച് സഹോദരിമാര്‍ ഓടിച്ച് പിടിച്ചു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ഇവര്‍ കിടക്കയില്‍ കിടന്ന് കണ്ണീര്‍ വാര്‍ക്കുന്ന കാഴ്ച ആരുടേയും കരളലിയിപ്പിക്കും

Keywords:  Kasaragod, Kerala, Love, Girl, Student, Police, case, complaint, Natives, Mobile Phone, Recharge, Eloped girl traced by sister from fish market

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia