കാമുകനൊപ്പം വീടുവിട്ട കോളജ് വിദ്യാര്‍ത്ഥിനി പോലീസില്‍ ഹാജരായി
Mar 24, 2015, 13:30 IST
അമ്പലത്തറ: (www.kasargodvartha.com 24/03/2015) കാമുകനോടൊപ്പം വീടുവിട്ട കോളജ് വിദ്യാര്‍ത്ഥിനി അമ്പലത്തറ പോലീസില്‍ ഹാജരായി. കാഞ്ഞങ്ങാട്ടെ ഒരു സ്വകാര്യ കോളജിലെ വിദ്യാര്‍ത്ഥിനിയായ അമ്പലത്തറ ഏഴാംമൈല്‍ വയമ്പിലെ കുമാരന്റെ മകള്‍ സന്ധ്യയാണ് (18) പോലീസില്‍ നേരിട്ട് ഹാജരായത്.
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് വിദ്യാര്‍ത്ഥിനി വീടുവിട്ടത്. പതിവുപോലെ കാഞ്ഞങ്ങാട്ടെ കോളജിലേക്ക് പോയ വിദ്യാര്‍ത്ഥിനി പിന്നീട് തിരിച്ചുവന്നില്ല. ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തില്‍ കാമുകനായ പ്രദീഷിനൊപ്പം പോയതായാണ് സൂചന ലഭിച്ചത്. വീട്ടുകാര്‍ അമ്പലത്തറ പോലീസില്‍ പരാതി നല്‍കിയിരുന്നു.
പോലീസ് കേസെടുത്ത് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷിക്കുന്നതിനിടെ പെണ്‍കുട്ടിയും പ്രദീഷും ഉള്ള സ്ഥലം കണ്ടെത്തുകയായിരുന്നു. പോലീസിന്റെ നിര്‍ദേശപ്രകാരമാണ് വിദ്യാര്‍ത്ഥിനി സ്റ്റേഷനില്‍ ഹാജരായത്.
Keywords: Love, Student, Police, Ambalathara, Kerala, Kasaragod, Lover, College Student, Eloped college student surrenders.
Advertisement: