city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഒളിച്ചോടിയ മകളെ മൊബൈല്‍ ടവര്‍ നോക്കി ഓടുന്ന ബസില്‍ നിന്നും പിടികൂടി

ചെര്‍ക്കള: (www.kasargodvartha.com 16.06.2014) വളപട്ടണത്തുനിന്ന് കാമുകനോടൊപ്പം ഒളിച്ചോടിയ പത്താംക്ലാസുകാരിയായ മകളെ മൊബൈല്‍ ടവര്‍ നോക്കി പിതാവും പോലീസും ചേര്‍ന്ന് ഓടുന്ന ബസില്‍ നിന്നും പിടികൂടി.

കമിതാക്കളെ പോലീസ് കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചത് നേരിയ സംഘര്‍ഷത്തിനിടയാക്കി. വിവരമറിഞ്ഞെത്തിയ വിദ്യാനഗര്‍ പോലീസ് കാര്യം അറിയിച്ചതോടെ പ്രതിഷേധവുമായി കൂടിയ നാട്ടുകാര്‍ പിന്തിരിഞ്ഞത്. കഴിഞ്ഞ ദിവസം ചെര്‍ക്കള ബസ്റ്റാന്റനടുത്താണ് സിനിമാ രംഗങ്ങളെ വെല്ലുന്ന രീതിയിലുള്ള സംഭവം അരങ്ങേറിയത്. വളപട്ടണം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്നും ശനിയാഴ്ച പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി അയല്‍കാരനായ കാമുകനോടൊപ്പം ഒളിച്ചോടുകയായിരുന്നു. ഇരുവരും സമുദായത്തില്‍ പെട്ടവരായിരുന്നു.

ഈ സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതി പ്രാകാരം വളപട്ടണം പോലീസ് കേസെടുക്കുകയായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഇരുവരും കാസര്‍കോട്ടേക്ക് സഞ്ചരിക്കുന്നതായി സൂചന ലഭിക്കുകയായിരുന്നു. വളപട്ടം പോലീസും പെണ്‍കുട്ടിയുടെ പിതാവും മറ്റും പിന്തുടര്‍ന്നെത്തിയാണ് ബസ് തടഞ്ഞുനിര്‍ത്തി പെണ്‍കുട്ടിയെയും യുവാവിനെയും ബലമായി ഇറക്കികൊണ്ടുപോകാന്‍ ശ്രമിച്ചത്.

പെണ്‍കുട്ടി കുതറിമാറുകയും ബഹളം വെക്കുകയും ചെയ്തതോടെയാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണെന്ന് കരുതി നാട്ടുകാര്‍ സംഘടിച്ചത്. പിതാവിനോടൊപ്പം മഫ്ടിയിലായിരുന്നു പോലീസ് ഉണ്ടായിരുന്നത്. ഇവര്‍ പറഞ്ഞത് നാട്ടുകാര്‍ വിശ്വസിച്ചില്ല. വിവരമറിഞ്ഞ് വിദ്യാനഗര്‍ പോലീസ് സ്ഥലത്തെത്തിയതോടെയാണ് സ്ഥിതിഗതികള്‍ ശാന്തമായത്. കമിതാക്കളെ വളപട്ടണത്തേക്ക് കൊണ്ടുപോയി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


ഒളിച്ചോടിയ മകളെ മൊബൈല്‍ ടവര്‍ നോക്കി ഓടുന്ന ബസില്‍ നിന്നും പിടികൂടി


Also Read:
ഇറാഖില്‍ 1,700 സൈനീകരെ കൂട്ടക്കൊല ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ ട്വിറ്ററില്‍

Keywords:  Kasaragod, Cherkala, Missing, daughter-love, father, Police, case, Elloped girl located via mobile tower.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia