റാണിപുരം മലമടക്കുകളെ വിറപ്പിച്ച് ഒറ്റയാന്‍ വിളയാട്ടം; വിനോദസഞ്ചാരികള്‍ക്ക് വനം വകുപ്പിന്റെ മുന്നറിയിപ്പ്
Nov 16, 2017, 11:50 IST
രാജപുരം: (www.kasargodvartha.com 16.11.2017) റാണിപുരം മലമടക്കുകളെ വിറപ്പിക്കുന്ന ചിന്നംവിളിയുമായി ഒറ്റയാന്റെ വിളയാട്ടം. വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള റോഡില്‍ പന്തിക്കാല്‍ റാണിപുരം ഭാഗത്താണ് കാട്ടാന ഭീതി പരത്തുന്നത്. ഇതോടെ രാത്രിയാത്രയില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും പകല്‍നേരത്തുപോലും ജാഗ്രത പാലിക്കണമെന്നും വിനോദസഞ്ചാരികള്‍ക്ക് വനംവകുപ്പ് മുന്നറിയിപ്പ് നല്‍കി. പനത്തടി- റാണിപുരം പാതയില്‍ പന്തിക്കാല്‍ മുതല്‍ റാണിപുരം വരെയുള്ള ഒന്നര കിലോമീറ്ററോളം ദൂരം വനത്തിലൂടെ യാത്ര ചെയ്യണം.
ഈ ഭാഗങ്ങളിലാണ് ഒറ്റയാന്‍ പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം സഞ്ചാരികളും പ്രദേശവാസികളും ആനയുടെ മുന്നിലകപ്പെട്ടിരുന്നുവെങ്കിലും രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടാണ്. വനംവകുപ്പ് ജീവനക്കാരും വനസംരക്ഷണ സമിതി പ്രവര്‍ത്തകരും ആനയെ വനത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു ഓടിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. റാണിപുരം വനത്തിന്റെ മറ്റു ഭാഗങ്ങളില്‍ ജനവാസ കേന്ദ്രങ്ങളില്‍ വന്യമൃഗങ്ങളിറങ്ങുന്നത് തടയാന്‍ വൈദ്യുത കമ്പിവേലികള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ റാണിപുരം മുതല്‍ പന്തിക്കാല്‍ വരെയുള്ള ഭാഗത്തെ ഒന്നര കിലോമീറ്റര്‍ ദൂരം റോഡിന് ഇരുവശവും വനപ്രദേശമായതിനാല്‍ വേലി സ്ഥാപിച്ചിക്കാന്‍ കഴിഞ്ഞിരുന്നില്ല. രാത്രി ഏഴു മണിയോടു കൂടിയാണ് ആനയിറങ്ങുന്നതെന്ന് വനപാലകര്‍ പറയുന്നു. ആനയുടെ ശല്യം തുടര്‍ന്നാല്‍ ഈ ഭാഗങ്ങളില്‍ കമ്പിവേലി സ്ഥാപിക്കാനാണ് വനംവകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
പന ഉള്‍പ്പെടെ ഇഷ്ടപ്പെട്ട വിഭവങ്ങള്‍ നിരവധിയുളളതിനാലാണ് ആന ഈ ഭാഗത്ത് വരുന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ദൂരസ്ഥലങ്ങളില്‍ നിന്നും സഞ്ചാരികള്‍ രാത്രികാലത്ത് റാണിപുരത്തെത്തുന്നതിനാല്‍ ആശങ്ക ഏറെയാണ്. മൊബൈല്‍ റേഞ്ച് ഇല്ലാത്തതിനാല്‍ വനംവകുപ്പ് ജീവനക്കാരെ ബന്ധപ്പെടാനും ഇവര്‍ക്ക് കഴിയില്ല. ഇതുകൊണ്ടുതന്നെ പ്രവേശന കവാടമായ പനത്തടിയില്‍ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കുന്നതിനുള്ള നടപടികളുമായാണ് വനപാലകര്‍ മുന്നോട്ടുപോകുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Rajapuram, Kerala, Kasaragod, News, Elephant, Warning for tourists, Elephant in Ranipuram; Warning for tourists.