കാട്ടാനക്കൂട്ടമിറങ്ങി: കല്ലപ്പള്ളിയില്‍ നാട്ടുകാര്‍ക്ക് ഭീതി ഒഴിയുന്നില്ല
Apr 29, 2015, 16:57 IST
രാജപുരം: (www.kasargodvartha.com 29/04/2015) പാണത്തൂര്‍ കല്ലംപള്ളിയില്‍ കാട്ടാനകൂട്ടമിളകി കൃഷി നശിപ്പിച്ചു. കാട്ടാനകളുടെ ശല്യം ഇല്ലാതാക്കാന്‍ സൗരോര്‍ജ്ജ വേലി സ്ഥാപിച്ചപ്പോള്‍ ഒഴിവാക്കപ്പെട്ട സ്ഥലത്താണ് ആനകളെത്തിയത്. പുലര്‍ച്ചെയാണ് ജോസിന്റെ വീടിനു സമീപത്ത് ആനക്കൂട്ടമെത്തി പരാക്രമം കാട്ടിയത്.
കവുങ്ങ്, റബ്ബര്‍ എന്നിവ വ്യാപകമായി നശിപ്പിച്ചു. സുരക്ഷാ വേലിയില്‍ നിന്ന് തങ്ങളുടെ പറമ്പ് മാത്രം ഒഴിവായ നടപടിക്കെതിരെ പ്രതികരിക്കാനാണ് ജോസിന്റെ തീരുമാനം. വേലി നിര്‍മ്മിക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെങ്കില്‍ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ അനിശ്ചിത കാല നിരാഹാര സമരം നടത്താനുള്ള ഒരുക്കത്തിലാണ് ജോസും കുടുംബവും.

Keywords : Kasaragod, Kerala, Kanhangad, Natives, Complaint, Rajapuram, Elephant, Jose.