city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇലക്‌ട്രോണിക് മാധ്യമങ്ങളില്‍ പ്രചാരണ പരസ്യങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി വാങ്ങണം

കാസര്‍കോട്: (kasargodvartha.com 29.03.2014) ടി.വി ,കേബിള്‍ ടി.വി ,സോഷ്യല്‍ മീഡിയ, റേഡിയോ തുടങ്ങിയ മാധ്യമങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പരസ്യം നല്‍കുന്നതിന് ജില്ലാ തല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റിയുടെ മുന്‍കൂര്‍ അനുമതി നേടിയതായി ഉറപ്പ് വരുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച എക്‌സ്‌പെന്‍ഡീച്ചര്‍ ഒബ്‌സര്‍വര്‍ ഡോ. സി.സോമണ്ണ പറഞ്ഞു.
കളക്ടറേറ്റിലെ മീഡിയ മോണിറ്ററിംഗ് സെല്‍ അദ്ദേഹം സന്ദര്‍ശിച്ചു. അനുമതിയില്ലാതെ പരസ്യം നല്‍കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ദിനപത്രങ്ങള്‍ സന്തുലിതമായി റിപ്പോര്‍ട്ട് ചെയ്യണമെന്നും ഏതെങ്കിലും രാഷ്ട്രീയ കക്ഷിയുടെയോ, സ്ഥാനാര്‍ത്ഥിയുടെയോ നേട്ടങ്ങള്‍ മാത്രം വിവരിക്കുന്ന വാര്‍ത്തകള്‍ പെയ്ഡ് ന്യൂസായി കണക്കാക്കി ബന്ധപ്പെട്ട സ്ഥാനാര്‍ത്ഥിയുടെ പ്രചാരണ ചെലവില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണ നോഡല്‍ ഓഫീസറായ ജില്ലാ ഫിനാന്‍സ് ഓഫീസര്‍ ഇ.പി. രാജ്‌മോഹന്‍ മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിംഗ് സെല്‍ നോഡല്‍ ഓഫീസര്‍ കെ. അബ്ദുറഹ്മാന്‍, കളക്ടറേറ്റ് സീനിയര്‍ സൂപ്രണ്ട് ജയലക്ഷ്മി കാസര്‍കോട് എന്നിവരും തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകനുമായി ചര്‍ച്ച നടത്തി.
ഇലക്‌ട്രോണിക് മാധ്യമങ്ങളില്‍ പ്രചാരണ പരസ്യങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി വാങ്ങണം
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Malayalam News, Kasaragod, election, Election-2014, Social networks, Candidates, Advertisement, Election advertisement, Permission, Electronic media should take permission for election advt.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia