പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് മരണം: അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു
Sep 1, 2016, 10:47 IST
ബേക്കല്‍: (www.kasargodvartha.com 01/09/2016) പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് ക്ഷീര കര്‍ഷകനായ കോണ്‍ഗ്രസ് നേതാവ് മരണപ്പെട്ട സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. ക്ഷീര കര്‍ഷകനും കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവുമായ പാക്കം ചരല്‍ക്കടവിലെ പടിഞ്ഞാറ്റയില്‍ സി നാരായണന്‍ നായര്‍ ബുധനാഴ്ച രാവിലെയാണ് പശുക്കളെ മേയ്ക്കാനായി ഭാര്യയോടൊപ്പം വയലിലേക്ക് പോയപ്പോള്‍ ഷോക്കേറ്റ് മരിച്ചത്.
നാരായണന്‍ നായരുടെ രണ്ടു പശുക്കളും വൈദ്യുതാഘാതമേറ്റ് ദാരുണമായി മരണപ്പെട്ടിരുന്നു. ശക്തമായ കാറ്റില്‍ കവുങ്ങ് വീണ് വൈദ്യുതി കമ്പി പൊട്ടിവീണത് അറിയാതെ മുന്നോട്ട് നടന്ന നാരായണന്‍ നായര്‍ അബദ്ധത്തില്‍ വൈദ്യുതി കമ്പിയില്‍ ചവിട്ടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ നാരായണന്‍ നായരെ ഉടന്‍ തന്നെ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു.
Related News:
പള്ളിക്കര പാക്കത്ത് ഷോക്കേറ്റ് കോണ്‍ഗ്രസ്സ് നേതാവായ ക്ഷീര കര്‍ഷകന്‍ മരിച്ചു; 2 പശുക്കളും ചത്തു
Keywords: Kasaragod, Bekal, Shock, Police, Case, Congress, Hospital, Kanhangad, Electricity, Cow.