city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വീടുകള്‍ വൈദ്യുതീകരിച്ച് നല്‍കും: കെഎസ്ഇബി എഞ്ചിനിയേഴ്‌സ് അസോസിയേഷന്‍

കാസര്‍കോട്: കെഎസ്ഇബി എഞ്ചിനിയേഴ്‌സ് അസോസിയേഷന്‍ കൂടല്‍ മര്‍ക്കള വില്ലേജില്‍ ലിങ്കനടുക്ക കോളനിയിലെ 14 വീടുകള്‍ക്ക് വൈദ്യൂതീകരിച്ച് നല്‍കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഗവണ്‍മെന്റ് നിര്‍മിച്ചുകൊടുത്ത ഒറ്റമുറിവീടുകളില്‍ താമസിക്കുന്ന ഈ കുടുംബങ്ങള്‍ക്ക് വയറിംഗ് നടത്തി കണക്ഷന്‍ എടുക്കാന്‍ സാധിച്ചിട്ടില്ല.

ഇതു ശ്രദ്ധയില്‍പെട്ട അസോസിയേഷന്‍ ഒരു ലക്ഷത്തോളം രൂപ ചിലവഴിച്ച് ഇത്രയും വീടുകള്‍ക്ക് വൈദ്യുതീകരിക്കാനുള്ള പരിപാടി നടപ്പിലാക്കുകയായിരുന്നു. 15ന് രാവിലെ 10 മണിക്ക് ജില്ലാകലക്ടര്‍ മുഹമ്മദ് സഗീര്‍ ഉദ്ഘാടനം ചെയ്യും. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ശരീഫ് അധ്യക്ഷനാകും. വാര്‍ത്താ സമ്മേളനത്തില്‍ നാഗരാജ് ഭട്ട്, പി സുരേന്ദ്ര, മാത്യൂ ലൂയിസ്, പ്രസീത, സഹിറമായിന്‍ എന്നിവര്‍ പങ്കെടുത്തു.


വീടുകള്‍ വൈദ്യുതീകരിച്ച് നല്‍കും: കെഎസ്ഇബി എഞ്ചിനിയേഴ്‌സ് അസോസിയേഷന്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
കലാപത്തിനിടയില്‍ കന്യാസ്ത്രീയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ 3 പ്രതികള്‍ കുറ്റക്കാര്‍

Keywords:  Malayalam News, Kasaragod, Electricity, Press meet, Press Club, House, KSEB, KSEB Engineers association 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia