ഓഫീസ് വിഭജനം ഗുണം ചെയ്തില്ല; വൈദ്യുതി പ്രതിസന്ധി രൂക്ഷം; കുമ്പളയില്‍ ജനം വെന്തുരുകുന്നു
Mar 29, 2017, 12:05 IST
കുമ്പള: (www.kasargodvartha.com 29.03.2017) നാള്‍ക്കുനാള്‍ ചൂടിന് കാഠിന്യമേറി വരുമ്പോള്‍ കുമ്പളയിലെ വൈദ്യുതിപ്രതിസന്ധിയില്‍ ജനം വെന്തുരുകുകയാണ്. സീതാം ഗോളിയിലെയും, പെര്‍ളയിലെയും പുതിയ കെ. എസ്. ഇ. ബി ഓഫീസ് പ്രവര്‍ത്തനം കുമ്പളയിലെ പ്രതിസന്ധിക്ക് ഒരുതരത്തിലും പരിഹാരമായില്ലെന്നാണ് ജനങ്ങളുടെ പരാതി. കാല്‍ ലക്ഷത്തോളം വരുന്ന ഉപഭോക്താക്കളെ ഉള്‍ക്കൊള്ളാന്‍ കുമ്പള സെക്ഷന്‍ ഓഫീസിനു കഴിയാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമാവുന്നതെന്ന് പറയപ്പെടുന്നു.
വൈദ്യുതി മുടക്കമില്ലാത്ത ദിവസങ്ങളില്ല. കഠിനമായ ചൂട് സമയങ്ങളില്‍ പോലും വൈദ്യുതി പ്രതിസന്ധി ജനങ്ങളെ കുറച്ചൊന്നുമല്ല വലക്കുന്നത്. പ്രശ്നപരിഹാരത്തിന്നായി സന്നദ്ധ സംഘടനകള്‍ മന്ത്രിമാര്‍ക്കും ജനപ്രതിനിധികള്‍ക്കും നിരന്തരമായി പരാതി നല്‍കിയെങ്കിലും പ്രശ്ന പരിഹാരം ഇനിയും അകലെയാണ്. ഓഫീസ് വിഭജനത്തോടെ പ്രശ്ന പരിഹാരമാകുമെന്ന് അധികൃതര്‍ പറഞ്ഞുവെങ്കിലും അതുമുണ്ടായില്ല.
പഴകി ദ്രവിച്ച കമ്പികളും, സാധന സാമഗ്രികളുടെ ലഭ്യത കുറവും വൈദ്യുതി പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നതായാണ് പറയപ്പെടുന്നത്. മഴക്കാലമായാല്‍ പിന്നെ പറയാതിരിക്കുകയാണ് ഭേദം. ചാറ്റല്‍ മഴ മതി കുമ്പളയെ ഇരുട്ടിലാക്കാന്‍ ഉപഭോക്താക്കളില്‍ 20 ശതമാനമെങ്കിലും പുതുതായി ആരംഭിച്ച സീതാംഗോളി സെക്ഷന്‍ കീഴിലാക്കിയാല്‍ ഒരു പക്ഷെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകുമെന്ന് പറയപ്പെടുന്നുണ്ട്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ വൈദ്യുതി മുടക്കം പതിവായ കുമ്പള സെക്ഷന്‍ ഓഫീസിലേക്ക് സംഘടിച്ചെത്തി പ്രതിഷേധമറിയിക്കുന്നത് പതിവായിരുന്നു. ഇത് സംഘര്‍ഷത്തിലേക്കും നീങ്ങിയിരുന്നു. അതിനിടെ കുമ്പളയിലെ വൈദ്യുതി മുടക്കം ചെറുകിട വ്യവസായ മേഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കുകയാണെന്നും, ലക്ഷങ്ങളുടെ നഷ്ടം ഉണ്ടാകുന്നതായും പറയപ്പെടുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kumbala, Office, Complaint, Diversion, Power crisis, Loss, Electricity shortage in Kumbala.