വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനവ്; വ്യാപാരികള്‍ കടകള്‍ അടച്ച് പ്രകടനം നടത്തി
Aug 1, 2012, 13:05 IST
![]() |
വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി കാസര്‍കോട് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന പ്രതിഷേധ ജാഥ |
പ്രകടനത്തിന് യൂണിറ്റ് ട്രഷറര്‍ എ.എം.എ റഹീം, ഭാരവാഹികളായ ഉമേശ് ശാലിയാന്‍, കെ.മോഹന്‍ നായക്, മുഹമ്മദ് വെല്‍ക്കം, ചന്ദ്രശേഖര ഭണ്ഡാരി, ഐഡിയല്‍ മുഹമ്മദ്, സംസ്ഥാന കണ്‍സിലര്‍ ടി.എം ഫിറോസ്, മേഖലാ പ്രസിഡണ്ട് എ.കെ മൊയ്തീന്‍ കുഞ്ഞി, മേഖലാ ഭാരവാഹികളായ സാദിഖ് ഷമ്മ, ഗോവിന്ദന്‍ ചങ്കരംകോട്, യൂത്ത് വിങ്ങ് പ്രസിഡണ്ട് അന്‍വര്‍ സാദത്ത്, ജനറല്‍ സെക്രട്ടറി കെ.ശശിധരന്‍ ഓള്‍ കേരള ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി ശശിധരന്‍.ജി.എസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി
വ്യാപാരഭവനില്‍ നിന്ന് ആരംഭിച്ച പ്രകടനം നഗരം ചുറ്റി പഴയ ബസ് സ്റ്റാന്റില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന യോഗത്തില്‍ പ്രസിഡണ്ട് എന്‍.എം സുബൈര്‍, ജനറല്‍ സെക്രട്ടറി പി.കെ രാജന്‍,വൈസ് പ്രസിഡണ്ട് ടി.എച്ച് അബ്ദുള്‍ റഹിമാന്‍ എന്നിവര്‍ സംസാരിച്ചു.
Keywords: Electricity, Merchant association, Protest, March, Kasaragod