കുണിയ, പെരിയ പ്രദേശങ്ങളില്‍ വൈദ്യുതി മുടക്കം പതിവാകുന്നു; ജനങ്ങള്‍ ദുരിതത്തില്‍
Jun 21, 2012, 14:30 IST

പെരിയ: കുണിയ, പെരിയ പ്രദേശങ്ങളില്‍ വൈദ്യുതി മുടക്കം വ്യാപകമാകുന്നത് ഉപഭോക്താക്കളെ ദുരിതത്തിലാക്കുന്നു. പെരിയ വൈദ്യുതി സെക്ഷന് കീഴിലുള്ള ഈ പ്രദേശങ്ങളില്‍ രണ്ട് മാസക്കാലമായി വൈദ്യുതി വിതരണ തടസം പതിവാണ്. ഓരോ 10 മിനുട്ടിലും വൈദ്യുതി നിലയ്ക്കുന്ന സ്ഥിതിയാണുള്ളത്.
രാത്രി മൂന്നു മണിക്ക് പതിവായി വൈദ്യുതി പോകുന്നു. ശക്തമായ കാറ്റും മഴയും ഉള്ള നേരങ്ങളില്‍ വൈദ്യുതി തീരെ ഉണ്ടാകുന്നില്ല. അതെസമയം കാറ്റും മഴയും ഇല്ലെങ്കില്‍പോലും വൈദ്യുതി തടസ്സം പതിവാകുകയാണ്. ഇത് സംബന്ധിച്ച് വൈദ്യുതി അധികൃതര്‍ക്ക് പരാതി നല്‍കിയാലും ഫലമില്ലാത്ത സ്ഥിതിയാണുള്ളത്.
നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യാപാര സ്ഥാപനങ്ങളും ആശുപത്രികളും ഒക്കെയുള്ള പെരിയയിലും കുണിയയിലും വൈദ്യുതി വിതരണ തടസം ആവര്‍ത്തിക്കുന്നത് ഉപഭോക്താക്കളെ വലയ്ക്കുന്നു. ഈ നില തുടര്‍ന്നാല്‍ പ്രത്യക്ഷ സമര പരിപാടികള്‍ സ്വീകരിക്കേണ്ടിവരുമെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കി.
Keywords: Electricity problem, Kuniya, Periya, Kasaragod