അപകടം കാത്ത് കെ എസ് ഇ ബി; തളങ്കര പടിഞ്ഞാര്‍ പാര്‍ക്കിന് സമീപത്തെ ഇലക്ട്രിക് പോസ്റ്റ് ഏതുനേരവും നിലംപൊത്താം
Aug 9, 2019, 18:38 IST
തളങ്കര: (www.kasargodvartha.com 09.08.2019) തളങ്കര പടിഞ്ഞാര്‍ പാര്‍ക്കിന് സമീപത്തെ ഇലക്ട്രിക് പോസ്റ്റ് ഏതുനേരവും നിലംപൊത്താമെന്ന അവസ്ഥയില്‍. പുഴയോട് ചേര്‍ന്നുകിടക്കുന്ന വൈദ്യുതി പോസ്റ്റാണ് കനത്ത മഴയിലും കാറ്റിലും നിലംപൊത്താറായ സ്ഥിതിയിലുള്ളത്. സംഭവം സംബന്ധിച്ച് കെ എസ് ഇ ബിയില്‍ പരാതി അറിയിച്ചിട്ടുണ്ടെങ്കിലും ഇതുവരെ നന്നാക്കാന്‍ തയ്യാറായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
ദിനംപ്രതി ആയിരക്കണക്കിന് ജനങ്ങള്‍ എത്തുന്ന സ്ഥലത്താണ് അപകടാവസ്ഥയില്‍ പോസ്റ്റ് സ്ഥിതിചെയ്യുന്നത്. സമീപത്തു തന്നെ പടിഞ്ഞാര്‍ എല്‍ പി സ്‌കൂളുമുണ്ട്. കുട്ടികള്‍ക്കും അപകടഭീഷണിയുയര്‍ത്തുന്ന പോസ്റ്റ് എത്രയും പെട്ടെന്ന് മാറ്റി സ്ഥാപിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Electric post, Thalangara, Electricity Post in Bad condition
< !- START disable copy paste -->