city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റോഡരികിലെ കൂറ്റന്‍ പൂമരം വീണതിനെ തുടര്‍ന്ന് വൈദ്യുതി തൂണ്‍ ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് പതിച്ചു; ഡ്രൈവറും യാത്രക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു

നീലേശ്വരം: (www.kasargodvartha.com 29/08/2017) റോഡരികിലെ കൂറ്റന്‍ പൂമരം കടപുഴകി വീണ് റോഡരികിലെ മൂന്ന് വൈദ്യുതിത്തൂണുകള്‍ തകര്‍ന്നു. ഒരു വൈദ്യുതിത്തൂണ്‍ റോഡിലൂടെ പോവുകയായിരുന്ന ഒാേട്ടാറിക്ഷയ്ക്ക് മുകളിലേക്ക് പതിച്ചു. ഓട്ടോഡ്രൈവറും മൂന്ന് യാത്രക്കാരും ഭാഗ്യം കൊണ്ടാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. നീലേശ്വരം കോണ്‍വെന്റ് ജംഗ്ഷനില്‍ സെന്റ് പീറ്റേഴ്സ് സ്‌കൂളിന് സമീപത്ത് തിങ്കളാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്.

ഓട്ടോറിക്ഷ ഭാഗികമായി തകര്‍ന്നു. ഓട്ടോഡ്രൈവര്‍ പൂവാലംകൈ അയ്യപ്പന്‍ കോട്ടയിലെ വി വി അശോകന്‍, യാത്രക്കാരായ പൂവാലംകൈയ്യിലെ വിജയന്‍, മകള്‍ വിജിന, പേരമകന്‍ എന്നിവരാണ് സംഭവിക്കുമായിരുന്ന വന്‍ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടത്. നിസാര പരിക്കേറ്റതിനാല്‍ ഇവര്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടി.

റോഡരികിലെ കൂറ്റന്‍ പൂമരം വീണതിനെ തുടര്‍ന്ന് വൈദ്യുതി തൂണ്‍ ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് പതിച്ചു; ഡ്രൈവറും യാത്രക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു

ഇലക്ട്രിസിറ്റി സബ് എന്‍ജിനീയര്‍ ശ്രീകുമാറിന്റെ നേതൃത്വത്തില്‍ വൈദ്യുതി വകുപ്പ് ജീവനക്കാര്‍ മൂന്ന് മണിക്കൂര്‍ പ്രയത്നിച്ചാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്. കാഞ്ഞങ്ങാട് അഗ്നിശമനസേന അസി. ഫയര്‍ ഓഫിസര്‍ വേണുഗോപാലന്‍, ഫയര്‍മാന്‍ കെ ടി ചന്ദ്രന്‍, പി യദുകൃഷ്ണന്‍, വിപിന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊട്ടിവീണ മരം മുറിച്ചുമാറ്റി. അപകടം രണ്ടുമണിക്കൂറോളം മലയോര മേഖലയില്‍ ഗതാഗത തടസത്തിന് കാരണമായി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Road, Electric Post, Autorikshaw, Driver, School, Accident, Hospital, Treatment, Electricity post falls to auto rikshaw; Driver and passengers escaped.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia