ജ്വല്ലറികളിലും ഷോപ്പിംഗ് മാളുകളിലും വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കുന്നു
Apr 25, 2012, 18:18 IST

കാഞ്ഞങ്ങാട്: ജ്വല്ലറികളിലും ഷോപ്പിംഗ് മാളുകള്‍ അടക്കമുള്ള വന്‍കിട വാണിജ്യ സ്ഥാപനങ്ങളിലും വൈദ്യുതിനിരക്ക് കൂട്ടുന്നു.
വൈദ്യുതിക്ക് ജൂണ്‍ മുതല്‍ നിരക്ക് വര്‍ദ്ധിപ്പിക്കാനാണ് സാധ്യത. വര്‍ദ്ധനവ് പ്രാബല്യത്തില്‍ വന്നാല്‍ നിലവിലുള്ള പത്ത് ശതമാനം പവര്‍കട്ട് അടക്കമുള്ള നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കും.
വൈദ്യുതി ബോര്‍ഡ് സമര്‍പ്പിച്ച താരിഫ് പെറ്റിഷന്‍ വിലയിരുത്തിയാണ് വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ നിരക്ക് വര്‍ദ്ധിപ്പിക്കാനുള്ള നീക്കങ്ങളുമായി മുന്നോട്ട് നീങ്ങി തുടങ്ങിയത്.
വൈദ്യുതി ബോര്‍ഡിന് വ ന്‍ സാമ്പത്തിക കമ്മിയാണ് ഉള്ളത്. വൈദ്യുതി ബോര്‍ഡും വൈദ്യുതി റഗുലേറ്ററി കമ്മീഷനും ഇത് ഒരുപോലെ സമ്മതിക്കുന്നുണ്ട്. ഈ കമ്മിയുടെ അടിസ്ഥാനത്തില്‍ വൈദ്യുതി നിരക്ക് ഒഴിവാക്കാനാകില്ലെന്ന കര്‍ശന നിലപാടിലാണ് ബോര്‍ഡും കമ്മീഷനും. നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പ് കഴിയുന്നതോടെ നിരക്ക് വര്‍ദ്ധനവ് പ്രാബല്യത്തില്‍ വരുമെന്നാണ് സൂചന.
തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ നഷ്ടം സഹിച്ച് മുന്നോട്ട് നീങ്ങേണ്ടിവരും. ഈ സാഹചര്യത്തിലാണ് വീടുകളിലും വന്‍കിട വാണിജ്യ സ്ഥാപനങ്ങളിലും ഉപ യോഗിക്കുന്ന വൈദ്യുതിക്ക് ജൂണ്‍ മുതല്‍ നിരക്ക് വര്‍ദ്ധി പ്പിക്കാന്‍ വൈദ്യുതി വകുപ്പ് അധികൃതര്‍ നിര്‍ബന്ധിതരായത്. ഇതിന് സര്‍ക്കാര്‍ അനു മതി നല്‍കിയിട്ടുണ്ടെന്നറിയുന്നു.
Keywords: Electricity charge, Jwellery, Shoping complex, Kasaragod