വൈദ്യുതി കമ്പി കൈയ്യെത്തും ദൂരത്ത്; ജനം ഭീതിയില്‍
Apr 4, 2012, 16:02 IST
മൊഗ്രാല്‍പുത്തൂര്‍: വൈദ്യുതി കമ്പി കൈയ്യെത്തും ദൂരത്ത് സ്ഥിതിചെയ്യുന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു. കുട്ടികളടക്കമുള്ളവര്‍ സ്ഥിരമായി എത്തുന്ന ബസ് സ്‌റ്റോപ്പിനു ചേര്‍ന്നുള്ള പൊതു റോഡിനു സമീപമാണ് വൈദ്യുതി ഫ്യൂസ് വയര്‍ കൈയ്യെത്തും ദൂരത്തുള്ളത്. മൊഗ്രാല്‍ പുത്തൂര്‍ കുന്നിലിലാണ് ഏതുസമയത്തും അപകടഭീഷണി ഉയര്‍ത്തുന്ന നിലയില്‍ വൈദ്യുതി കമ്പി സ്ഥിതി ചെയ്യുന്നത്. പലതവണ ഇത് മാറ്റണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും വൈദ്യുതി അധികൃതര്‍ ഇതുവരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. കുട്ടികള്‍ അബദ്ധത്തില്‍ വൈദ്യുതി പ്രവഹിക്കുന്ന ഈ കമ്പി പിടിക്കാനുള്ള എല്ലാ സാധ്യതയുമുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Keywords: Mogral puthur, Kasaragod